ലഹരി ആക്രമണം സർക്കാരിന്റെ പിന്തുണയോടെ: ദീപാദാസ് മുൻഷി

തൃശൂർ: സംസ്ഥാന സർക്കാരിന്റെ രഹസ്യ പിന്തുണയോടെയാണ് ലഹരി ആക്രമണസംഘങ്ങൾ പ്രവർത്തിക്കുന്നതെന്ന് എ.ഐ.സി.സി ജനറൽ സെക്രട്ടറി ദീപാ ദാസ് മുൻഷി. മഹിളാ കോൺഗ്രസ് സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ ലഹരിക്കും അക്രമത്തിനുമെതിരെ സംഘടിപ്പിച്ച അമ്മമാരുടെ നൂൺ വാക്ക് ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ.
കഴിഞ്ഞ രണ്ട് മാസത്തിനിടെ എഴുപതിലേറെ പേർ ആക്രമണങ്ങളിൽ കൊല്ലപ്പെട്ടുവെന്നത് ഭയപ്പെടുത്തുന്നു. സംസ്ഥാനത്തിന്റെ സമാധാന അന്തരീക്ഷം സി.പി.എം തകർക്കുകയാണെന്നും ദീപാ ദാസ് മുൻഷി കുറ്റപ്പെടുത്തി. തൃശൂർ നടുവിലാലിൽ നിന്നാരംഭിച്ച നൂൺ വാക്ക് തെക്കെ ഗോപുരനടയിൽ സമാപിച്ചു. സംസ്ഥാന പ്രസിഡന്റ് ജെബി മേത്തർ എം.പി, സംസ്ഥാന വൈസ് പ്രസിഡന്റുമാരായ യു.വഹീദ, ആർ.ലക്ഷ്മി, വി.കെ.മിനിമോൾ, രജനി രമാനന്ദ്, ജില്ലാ പ്രസിഡന്റ് ടി.നിർമ്മല, സംസ്ഥാന ഭാരവാഹികളായ സുബൈദ മുഹമ്മദ്, സ്വപ്ന രാമചന്ദ്രൻ, രാജലക്ഷ്മി കുറുമാത്ത് എന്നിവർ നേതൃത്വം നൽകി.
Source link