‘പിരിമുറുക്കം നല്ലതാണ്; മെക്സിക്കോയും കാനഡയുമായുള്ള വ്യാപാര ബന്ധം ഫുട്ബോള്‍ ലോകകപ്പിന് ഉത്തേജനമാകും’

വാഷിങ്ടൻ ∙ മെക്സിക്കോയുമായും കാനഡയുമായും ഉള്ള വ്യാപാര സംഘർഷങ്ങൾ 2026 ഫുട്ബോൾ ലോകകപ്പിനു ഉത്തേജനമാകുമെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ടൂർണമെന്റ് സംഘടിപ്പിക്കാൻ വൈറ്റ് ഹൗസ് ടാസ്‌ക് ഫോഴ്‌സ് രൂപീകരിക്കുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു. ഫിഫ തലവൻ ഗിയാനി ഇൻഫാന്റിനോയ്‌ക്കൊപ്പം മാധ്യമപ്രവർത്തകരോട് സംസാരിക്കവെയാണ് ട്രംപിന്റെ പരാമർശം. 2026 ലോകകപ്പിലെ സഹ ആതിഥേയരായ രാജ്യങ്ങളുമായി തന്റെ ഭരണകൂടം തുടരുന്ന തർക്കം ടൂർണമെന്റിനെ ബാധിക്കുമെന്ന സൂചനകളെ ട്രംപ് തള്ളി. യുഎസ്, കാനഡ, മെക്സിക്കോ എന്നീ രാജ്യങ്ങൾ തമ്മിലുള്ള സംഘർഷങ്ങൾ ഫുട്ബോൾ സംഘാടനത്തെ എങ്ങനെ ബാധിച്ചേക്കാമെന്ന് ചോദിച്ചപ്പോൾ ‘അത് കൂടുതൽ ആവേശകരമാക്കുമെന്ന് ഞാൻ കരുതുന്നു’ എന്നായിരുന്നു ട്രംപിന്റെ മറുപടി. ‘‘പിരിമുറുക്കം ഒരു നല്ല കാര്യമാണ്. അത് കാര്യങ്ങൾ കൂടുതൽ ആവേശകരമാക്കുന്നു. ഫുട്ബോൾ സംഘാടനത്തിനു ഞങ്ങളൊരു ടാസ്ക് ഫോഴ്സ് രൂപീകരിക്കുകയാണ്. ചരിത്രത്തിലെ ഏറ്റവും വലിയ കായിക പരിപാടി ആസൂത്രണം ചെയ്യുന്നതിനു ടാസ്‌ക് ഫോഴ്‌സ് സഹായിക്കും’’ – ട്രംപ് പറഞ്ഞു.
Source link