KERALAMLATEST NEWS

‘കേരളത്തില്‍ ഭാവിയില്‍ ഈ ജോലി ചെയ്യാന്‍ ആളെ കിട്ടില്ല’, നേരിടാന്‍ പോകുന്നത് കനത്ത വെല്ലുവിളി

കൊച്ചി: കേരളത്തിലെ യുവാക്കളില്‍ ഭൂരിഭാഗവും വിദേശത്ത് പഠനവും അവിടെ തന്നെ ജോലിയും പൗരത്വവും നേടി സെറ്റിലാകണമെന്ന് ആഗ്രഹിക്കുന്നവരാണ്. അടുത്തകാലത്തായി കേരളത്തില്‍ നിന്ന് വിദേശ രാജ്യങ്ങളിലേക്ക് പോകുന്ന യുവാക്കളുടെ എണ്ണം മാത്രം പരിശോധിച്ചാല്‍ മതിയാകും. വിവിധ ജോലികള്‍ക്കായി വിദേശത്ത് പോകുന്നവരുണ്ടെങ്കിലും അക്കൂട്ടത്തില്‍ മുന്നിലുള്ളത് ആരോഗ്യ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവരാണ്. ചുരുക്കി പറഞ്ഞാല്‍ കേരളത്തില്‍ നിന്നുള്ള നഴ്‌സുമാര്‍ക്കും ആരോഗ്യ പ്രവര്‍ത്തകര്‍ക്കും വിദേശത്ത് വലിയ ഡിമാന്‍ഡ് ആണ്.

ആരോഗ്യ രംഗത്ത് കേരളം സമീപഭാവിയില്‍ അഭിമുഖീകരിക്കാന്‍ പോകുന്ന ഏറ്റവും വലിയ വെല്ലുവിളി എന്താണെന്ന് പറയുകയാണ് യുണൈറ്റഡ് നേഷന്‍സ് (യുഎന്‍) ഉദ്യോഗസ്ഥനായ മുരളി തുമ്മാരുകുടി. ഓപ്പറേഷന്‍ തീയറ്ററിലും പ്രധാന മേഖലകളിലും ആവശ്യത്തിന് പരിചയസമ്പത്തുള്ള നേഴ്സുമാരുടെ ലഭ്യതക്കുറവായിരിക്കും ഈ പ്രശ്‌നമെന്ന് അദ്ദേഹം പറഞ്ഞു. കൊച്ചിയില്‍ നടന്ന ഒരു സ്വകാര്യ ചടങ്ങില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

മെഡിക്കല്‍ ടൂറിസത്തില്‍ ഇന്ത്യയ്ക്കും കേരളത്തിനും വലിയ സാദ്ധ്യതകളാണുള്ളതെന്ന് മുരളി തുമ്മാരുകുടി പറഞ്ഞു. പൊതുഗതാഗതം, വിദ്യാഭ്യാസം, ഹെല്‍ത്ത് കെയര്‍ എന്നീ മേഖലകളില്‍ വലിയ അവസരങ്ങളാണ് വരുന്നത്. ഇന്ത്യയ്ക്ക് ഹെല്‍ത്ത് കെയര്‍ രംഗത്ത് വലിയ മുന്നേറ്റം കാഴ്ചവയ്ക്കാന്‍ സാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇന്ന് ലോകത്തിന്റെ ക്രമം നിര്‍മിത ബുദ്ധി (എഐ)യില്‍ ഊന്നിയാണ് മുന്നോറുന്നതെന്നും ആരോഗ്യ രംഗത്തും ഈ മാറ്റം വൈകാതെ പ്രകടമാകുമെന്നും തുമ്മാരുകുടി പറയുന്നു.


Source link

Related Articles

Back to top button