LATEST NEWS

‘കടലിന്റെ സമ്പത്ത് കൊള്ളയടിക്കാൻ ശ്രമം; ഏതറ്റം വരെയും പോയി പ്രതിഷേധിക്കും’


ആലപ്പുഴ∙ സൊമാലിയൻ കടൽക്കൊള്ളക്കാരുടെ ശൈലിയിൽ കടലിന്റെ സമ്പത്ത് കൊള്ളയടിക്കാനുള്ള ശ്രമമാണു നടക്കുന്നതെന്ന് കോൺഗ്രസിന്റെ സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ എംപി. ആഴക്കടൽ മണൽ ഖനനത്തിനെതിരെ മത്സ്യത്തൊഴിലാളി കോൺഗ്രസ് നടത്തുന്ന സമരം തോട്ടപ്പള്ളിക്കു സമീപം ആഴക്കടലിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ടെൻഡർ എടുക്കുന്ന കമ്പനി പഠനം നടത്തുമെന്നാണ് കേന്ദ്ര സർക്കാർ പറയുന്നത്. കോടികൾ മുടക്കി ടെൻഡർ എടുക്കുന്ന കമ്പനി സാമൂഹികാഘാത  പഠനം നടത്തിയാൽ മത്സ്യത്തൊഴിലാളികൾക്ക് അനുകൂല റിപ്പോർട്ട് ഉണ്ടാകുമോയെന്നും കെ.സി. വേണുഗോപാൽ ചോദിച്ചു. മുഖ്യമന്ത്രി പിണറായി വിജയൻ, പ്രധാനമന്ത്രിയെ കണ്ട് വിഷയം ഉന്നയിക്കണം. ആവശ്യമെങ്കിൽ സർവകക്ഷി നേതാക്കളെയും ഒപ്പം കൂട്ടണം. ഏതറ്റം വരെയും പോയി പ്രതിഷേധം നടത്തും. വിഷയം പാർലമെന്റിൽ ഉന്നയിക്കും. പാർലമെന്റിലേക്കും സമരം വ്യാപിപ്പിക്കും. പ്രധാനമന്ത്രിയെ ഹലോ മിസ്റ്റർ നരേന്ദ്ര മോദി എന്നാണു കെ.സി. വേണുഗോപാൽ അഭിസംബോധന ചെയ്തത്. ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി വേണുഗോപാലിനെ വിഡിയോ കോളിൽ വിളിച്ചു സമരത്തിനു പിന്തുണ പ്രഖ്യാപിച്ചു.


Source link

Related Articles

Back to top button