KERALAM

ആലപ്പുഴയിൽ ട്രെയിനിടിച്ച് രണ്ടുപേർക്ക് ദാരുണാന്ത്യം, ഒരാളെ തിരിച്ചറി‌ഞ്ഞു

ആലപ്പുഴ: ആലപ്പുഴയിൽ ട്രെയിനിടിച്ച് രണ്ടുപേർ മരിച്ചു. ഒരു സ്ത്രീയും പുരുഷനുമാണ് മരിച്ചത്. ഇന്ന് രാവിലെ മംഗലാപുരത്ത് നിന്ന് തിരുവനന്തപുരത്തേയ്ക്ക് പോവുകയായിരുന്ന മാവേലി എക്‌സ്‌പ്രസ് തട്ടിയാണ് അപകടമുണ്ടായത്. ആലപ്പുഴയിലെ എഫ് സി ഐ ഗോഡൗണിന് സമീപത്തായിരുന്നു അപകടം. മരിച്ച പുരുഷനെ തിരിച്ചറിഞ്ഞു. അരൂക്കുറ്റി പള്ളാക്കൽ ശ്രീകുമാർ ആണ് ഇയാളെന്നാണ് റിപ്പോർട്ട്. സ്ത്രീയെ തിരിച്ചറിഞ്ഞിട്ടില്ല.


Source link

Related Articles

Back to top button