WORLD

കുല്‍ഭൂഷണ്‍ ജാധവിനെ തട്ടിക്കൊണ്ടുപോവാന്‍ ISIയെ സഹായിച്ച പാക് 'പണ്ഡിതന്‍'അജ്ഞാതന്റെ വെടിയേറ്റ്മരിച്ചു


ന്യൂഡല്‍ഹി: മുന്‍ ഇന്ത്യന്‍ നാവിക ഉദ്യോഗസ്ഥന്‍ കുല്‍ഭൂഷണ്‍ ജാധവിനെ ഇറാനില്‍ നിന്ന് തട്ടികൊണ്ടു പോവാന്‍ പാകിസ്താന്‍ ചാരസംഘടനയായ ഐഎസ്‌ഐയെ സഹായിച്ചുവെന്ന് ആരോപണമുള്ള പാക് മത പണ്ഡിതന്‍ മുഫ്തി ഷാ മിര്‍ വെടിയേറ്റു മരിച്ചു. ബലൂചിസ്താൻ പ്രവിശ്യയില്‍ വെച്ച് അജ്ഞാതരായ തോക്കുധാരികളാണ് ആക്രമണം നടത്തിയത്. വെള്ളിയാഴ്ച രാത്രി കച്ചിലെ ടര്‍ബത്ത് പട്ടണത്തില്‍ വെച്ചായിരുന്നു സംഭവം. ഇവിടെത്തെ പള്ളിയിലെ പ്രാര്‍ത്ഥനയ്ക്ക് ശേഷം ഇറങ്ങുമ്പോള്‍ തന്നെ തോക്കുധാരികള്‍ മുഫ്തി ഷായെ ലക്ഷ്യം വെച്ചിരുന്നുവെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ശേഷം മുഫ്തി ഷായെ മോട്ടോര്‍ സൈക്കിളുകളില്‍ പിന്തുടര്‍ന്ന് വെടിവെയ്ക്കുകയായിരുന്നു. ഉടന്‍ തന്നെ ടര്‍ബത്ത് ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ഗുരുതര പരിക്കേറ്റതിനാല്‍ ക്ഷണനേരം കൊണ്ട് മരണപ്പെട്ടു.


Source link

Related Articles

Back to top button