ഷാനിദിന്റെ ലഹരി ഉപയോഗം വീട്ടിലറിയില്ല; നാട്ടിൽ മിണ്ടാട്ടമില്ല, പ്രദേശവാസികൾക്ക് അപരിചിതൻ

കൽപറ്റ ∙ പൊലീസിൽ നിന്ന് രക്ഷപ്പെടാൻ കൈവശമുണ്ടായിരുന്ന എംഡിഎംഎ പൊതി വിഴുങ്ങി മരിച്ച ഷാനിദ് ലഹരി ഉപയോഗിക്കുമോയെന്ന് വീട്ടുകാർക്ക് അറിയില്ല. എന്നാൽ ഷാനിദ് ലഹരി ഉപയോഗിക്കുമെന്ന് തങ്ങൾക്ക് അറിയാമായിരുന്നുവെന്നാണ് പ്രദേശവാസികൾ പറയുന്നത്. പലപ്പോഴും രാത്രി ഏറെ വൈകിയാണ് ഷാനിദ് വീട്ടില്‍ എത്തിയിരുന്നതെന്നാണ് മുത്തശ്ശി പറയുന്നത്. വൈകിയതിന്റെ പേരില്‍ വഴക്കു പറയുമ്പോഴും ഷാനിദ് തിരിച്ചു ദേഷ്യപ്പെടില്ലായിരുന്നു. വീട്ടില്‍ ഇതുവരെ ലഹരി വസ്തുക്കൾ കൊണ്ടുവരുന്നത് കണ്ടിട്ടില്ലെന്നും മുത്തശ്ശി പറയുന്നു. അമ്പായത്തോട് പാറമ്മല്‍ പള്ളിക്ക് സമീപത്തെ പിതാവിന്റെ വീട്ടില്‍ മുത്തശ്ശിക്കൊപ്പമാണ് ഷാനിദ് താമസിച്ചിരുന്നത്. ഷാനിദ് താമസിച്ചിരുന്ന സ്ഥലത്ത് ആളുകളുമായി വലിയ ബന്ധമുണ്ടായിരുന്നില്ല. ഷാനിദ് ഉള്‍പ്പെടുന്ന കണ്ണിയില്‍ ഇനിയും ഒട്ടേറെപ്പേരുണ്ടെന്നാണ് ഇവർ പറയുന്നത്. ഇവരെ പുറത്തുകൊണ്ടുവരണം. ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്ന് കുറച്ചുകൂടി കാര്യക്ഷമമായ ഇടപെടൽ അത്യാവശ്യമാണെന്നും പ്രദേശവാസികൾ പറയുന്നു.
Source link