KERALAMLATEST NEWS

ഡോ.ഡി.ഷൈൻകുമാർ പ്രിൻസിപ്പൽ ട്രെയിനിംഗ് ഓഫീസർ

തിരുവനന്തപുരം: മൃഗസംരക്ഷണ വകുപ്പിൽ പ്രിൻസിപ്പൽ ട്രെയിനിംഗ് ഓഫീസറായി
ഡോ. ഡി.ഷൈൻകുമാറിനെ നിയമിച്ചു. തിരുവനന്തപുരം കുടപ്പനക്കുന്ന് മൃഗസംരക്ഷണ പരിശീലന കേന്ദ്രത്തിലാണ് നിയമനം. നിലവിൽ കൊല്ലം ജില്ലാ വെറ്ററിനറി കേന്ദ്രത്തിൽ ചീഫ് വെറ്ററിനറി ഓഫീസറാണ്.
കാർഷിക മൃഗസംരക്ഷണ ഗ്രന്ഥങ്ങളുടെ രചയിതാവും കൗമുദി ടി വി യിൽ ഹരിതം സുന്ദരം കാർഷിക പരിപാടിയുടെ അവതാരകനുമാണ്.മികച്ച കാർഷിക പത്രപ്രവർത്തകനുള്ള സംസ്ഥാന സർക്കാരിന്റെ കർഷക ഭാരതി പുരസ്കാരം,മികച്ച അവതാരകനുള്ള രാജീവ് ഗാന്ധി സ്റ്റഡി സെന്റർ പുരസ്കാരം എന്നിവ നേടിയിട്ടുണ്ട്.
കൊല്ലം മങ്ങാട് സ്വദേശിയാണ്. ഭാര്യ. രേഖ. വി.എസ്. മക്കൾ: എസ്. അനന്ത പദ്മനാഭൻ,എസ്. അനന്തകൃഷ്ണൻ.


Source link

Related Articles

Back to top button