എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷ നാളെ

തിരുവനന്തപുരം: എസ്.എസ്.എൽ.സി, രണ്ടാംവർഷ ഹയർ സെക്കൻഡറി പരീക്ഷകൾ നാളെ ആരംഭിക്കും. രാവിലെ 9.30 മുതൽ 11.45 വരെയാണ് എസ്.എസ്.എൽ.സി പരീക്ഷ. ഉച്ചകഴിഞ്ഞാണ് ഹയർ സെക്കൻഡറി പരീക്ഷകൾ.
കേരളത്തിൽ 2964 കേന്ദ്രങ്ങളിലായി 425861 കുട്ടികളും ഗൾഫ് മേഖലയിൽ ഏഴ് കേന്ദ്രങ്ങളിലായി 682 കുട്ടികളും ലക്ഷദ്വീപിൽ ഒൻപത് കേന്ദ്രങ്ങളിലായി 447 കുട്ടികളുമാണ് എസ്.എസ്.എൽ.സി പരീക്ഷയെഴുതുന്നത്.
ഇൻവിജിലേഷൻ ജോലികൾക്കായി 26,382 അദ്ധ്യാപകരെ നിയോഗിച്ചിട്ടുണ്ട്.
മൂല്യനിർണയം 72 ക്യാമ്പുകളിലായി ഏപ്രിൽ മൂന്നിന് ആരംഭിക്കും. 26 ന് പൂർത്തിയാക്കും. 950 അഡിഷണൽ ചീഫ് എക്സാമിനർമാരെയും 9000 എക്സാമിനർമാരെയും നിയമിക്കും. മേയ് മൂന്നാം വാരത്തിനകം ഫലം പ്രഖ്യാപിക്കും.
ഉച്ചയ്ക്ക് 1.30 മുതൽ 4.15 വരെയാണ് രണ്ടാംവർഷ ഹയർ സെക്കൻഡറി പരീക്ഷകൾ. ബയോളജി പരീക്ഷ ഉച്ചകഴിഞ്ഞ് രണ്ട് മുതൽ 4.25 വരെയും മ്യൂസിക് പരീക്ഷ 1.30 മുതൽ 3.15 വരെയുമായിരിക്കും. 26 ന് അവസാനിക്കും. ഒന്നാം വർഷ ഹയർ സെക്കൻഡറി പരീക്ഷ മാർച്ച് ആറിന് ആരംഭിച്ച് 29 ന് അവസാനിക്കും.
Source link