INDIA

ആയിരം ഭ്രമണപഥയാത്ര പൂർത്തിയാക്കി ‘പോയം–4’


തിരുവനന്തപുരം ∙ കഴിഞ്ഞ ഡിസംബർ 30 ന് സ്പേഡെക്സ് ഉപഗ്രഹങ്ങളെ വിക്ഷേപിച്ച പിഎസ്എൽവി ദൗത്യത്തിന്റെ ഭാഗമായുണ്ടായിരുന്ന പിഎസ്എൽവി ഓർബിറ്റൽ എക്സ്പെരിമെന്റ് മൊഡ്യൂൾ (പോയം–4) എന്ന ചെറു ഉപഗ്രഹം 1000 ഭ്രമണപഥയാത്രകൾ പൂർത്തിയാക്കി. വിക്ഷേപണം കഴിഞ്ഞാൽ ബഹിരാകാശ മാലിന്യമാകുകയും പിന്നീട് കത്തിത്തീർന്ന് കടലിൽ പതിക്കുകയും ചെയ്യുമായിരുന്ന പിഎസ്എൽവി റോക്കറ്റിന്റെ നാലാമത്തെ ഘട്ടത്തെയാണ് ഉപഗ്രഹമാക്കി ചെറിയ കാലയളവിൽ പരീക്ഷണങ്ങൾക്ക് ഉപയോഗിച്ചത്. ബഹിരാകാശത്ത് ആദ്യമായി ഐഎസ്ആർഒ പയർവിത്ത് മുളപ്പിക്കൽ, സ്പേസ് റോബട്ടിക്സ് തുടങ്ങിയ പരീക്ഷണങ്ങൾക്ക് ഉപയോഗിച്ചതും പോയം–4 ലെ പഠനോപകരണളായിരുന്നു. 


Source link

Related Articles

Back to top button