KERALAMLATEST NEWS

ഗോവൻ സംഘം കേരള ബാങ്ക് സന്ദർശിച്ചു

തിരുവനന്തപുരം: കേരള ബാങ്കിന്റെ വിജയകരമായ കഴിഞ്ഞ അഞ്ചു വർഷക്കാല പ്രവർത്തനങ്ങളെ കുറിച്ച് പഠിക്കുന്നതിന് ഗോവ സഹകരണ ബാങ്കിൽ നിന്നുള്ള സംഘം കേരള ബാങ്ക് സന്ദർശിച്ചു. ചെയർമാൻ ഉല്ലാസ്.ബി.ഫാൽ ദേശായിയുടെ നേതൃത്വത്തിലുള്ള 14അംഗ സംഘമാണ് ബാങ്ക് സന്ദർശിച്ചത്. ഗോവ സഹകരണ ബാങ്കിന്റെ വൈസ് ചെയർമാൻ പാണ്ഡുരംഗ് എൻ.കുർത്തികർ,ബാങ്ക് മാനേജിംഗ് ഡയറക്ടർ അനന്ദ്. എം. ചോദങ്കർ എന്നിവരും സംഘത്തിലുണ്ടായിരുന്നു. കേരള ബാങ്ക് ബോർഡ് ഒഫ് മാനേജ്‌മെന്റ് ചെയർമാൻ വി. രവീന്ദ്രൻ,ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ ജോർട്ടി.എം.ചാക്കോ,ജനറൽ മാനേജർ ഡോ. ആർ. ശിവകുമാർ എന്നിവരുമായി ഗോവൻ സംഘം ചർച്ച നടത്തി. കരകുളം സർവീസ് സഹകരണ ബാങ്ക്,പെരുങ്ങുഴി കയർ വ്യവസായ സംഘം എന്നിവിടങ്ങളിലും സംഘം സന്ദർശിച്ചു.


Source link

Related Articles

Back to top button