വെള്ളാപ്പള്ളി നടേശന് ആദരം നൽകുന്ന മഹാസംഗമം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

ചേർത്തല : മൂന്ന് പതിറ്റാണ്ട് എസ്.എൻ.ഡി.പി യോഗം നേതൃത്വത്തിലും എസ്.എൻ ട്രസ്റ്റിലും പൂർത്തിയാക്കുന്ന വെള്ളാപ്പള്ളി നടേശന് ആദരം നൽകുന്ന മഹാസംഗമം ചേർത്തലയിൽ ഏപ്രിൽ 11ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. മന്ത്രി പി.പ്രസാദ് അദ്ധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ മന്ത്രിമായ പി.രാജീവ്, സജി ചെറിയാൻ,വി.എൻ.വാസവൻ എന്നിവരും യോഗം നേതാക്കളും സാമൂഹ്യ,സാംസ്‌കാരിക,രാഷ്ട്രീയ രംഗത്തെ പ്രമുഖരും പങ്കെടുക്കും.
ഒരു മാസം നീണ്ടു നിൽക്കുന്ന ആഘോഷ പരിപാടികൾക്ക് തുടക്കംകുറിച്ച് 14 ന് ചേർത്തല യൂണിയൻ ഹാളിൽ സ്വാഗതസംഘം ഓഫീസ് ഉദ്ഘാടനം യോഗം വൈസ് പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളി നിർവഹിക്കും.സംഗമവിളംബരഗാനം മുനിസിപ്പൽ ചെയർപേഴ്സൺ ഷേർളി ഭാർഗവൻ പ്രകാശനം ചെയ്യും.
ആഘോഷ പരിപാടികളുടെ പ്രചാരണപ്രവർത്തനങ്ങളുടെ ഭാഗമായി മെഗാ തിരുവാതിര, ദൈവദശകം ആലാപന മത്സരം,ഫ്യൂഷൻ തിരുവാതിര, ശിങ്കാരിമേള മത്സരം, വോളിബാൾ,ഫുട്‌ബാൾ, കൗണ്ടി ക്രിക്കറ്റ് മത്സരങ്ങൾ ഉൾപ്പെടെ പതിനാറ് ഇനങ്ങളിലായി വ്യത്യസ്ത ശാഖകളിൽ മത്സരങ്ങൾ നടത്തും. മെഡിക്കൽ ക്യാമ്പുകൾ , സെമിനാറുകൾ ഉൾപ്പെടെ വിവിധ പരിപാടികളാണ് ആസൂത്രണം ചെയ്തിട്ടുള്ളത്. വനിതാ സംഘത്തിന്റെയും യൂത്ത് മൂവ്‌മെന്റിന്റെയും പരിപാടികളും ഉണ്ടാകുമെന്ന് ചേർത്തല മേഖല ചെയർമാൻ കെ.പി.നടരാജനും കൺവീനർ പി.ഡി.ഗഗാറിനും പറഞ്ഞു. ഏപിൽ 6ന് ചേർത്തല നഗരത്തിൽ വിളംബര ജാഥയും നടക്കും.
Source link