LATEST NEWS
കോളജ് ഡേ കഴിഞ്ഞ് മടങ്ങുമ്പോൾ കാർ മതിലിൽ ഇടിച്ചു; കൊല്ലത്ത് വിദ്യാർഥിക്ക് ദാരുണാന്ത്യം

കൊല്ലം∙ പാരിപ്പള്ളി യുകെഎഫ് എൻജിനീയറിങ് കോളജ് വിദ്യാർഥികൾ സഞ്ചരിച്ച കാർ മതിലിൽ ഇടിച്ചുണ്ടായ അപകടത്തിൽ ഒരു വിദ്യാർഥി മരിച്ചു. പരവൂർ കോട്ടപ്പുറം സ്വദേശി ഹേമന്ദ് (21) ആണ് മരിച്ചത്. കോളജ് ഡേ പരിപാടികൾ കഴിഞ്ഞു പരവൂരിലേക്ക് വരവേയായിരുന്നു അപകടം. പരുക്കേറ്റ 3 വിദ്യാർഥികളുടെ നില ഗുരുതരമാണ്. ഇന്നലെ രാത്രി 12.10ന് പരവൂർ – പാരിപ്പള്ളി റോഡിൽ പൂതക്കുളം പഞ്ചായത്ത് ഓഫിസിനു സമീപമായിരുന്നു അപകടം. ഇടിയുടെ ആഘാതത്തിൽ കാറിന്റെ എൻജിൻ ഊരി തെറിച്ചതായാണ് വിവരം.
Source link