തെറ്റിദ്ധരിപ്പിക്കുന്ന പാൻ മസാല പരസ്യം; ബോളിവുഡ് താരങ്ങൾക്ക് നോട്ടീസ്

മുംബൈ: ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന വിധത്തിലുള്ള അവകാശവാദം വിമൽ പാൻ മസാലയുടെ പരസ്യത്തിൽ നൽകിയെന്ന ആരോണപത്തിൽ ബോളിവുഡ് നടന്മാരായ ഷാരൂഖ് ഖാൻ, അജയ് ദേവ്ഗണ്, ടൈഗർ ഷെറോഫ്, ജെബി ഇൻഡസ്ട്രീസ് ചെയർമാൻ (വിമൽ ഗുഡ്ഖ ബ്രാൻഡ് നിർമാതാക്കൾ) എന്നിവർക്ക് ജയ്പുർ ആസ്ഥാനമായുള്ള ജില്ലാ ഉപഭോക്തൃ തർക്കപരിഹാര ഫോറം നോട്ടീസ് അയച്ചു. പാൻ മസാലയുടെ ഓരോ തരിയിലും കുങ്കുമപ്പൂവ് അടങ്ങിയിട്ടുണ്ടെന്ന് പരസ്യത്തിൽ ഉന്നയിച്ച അവകാശവാദങ്ങളെക്കുറിച്ചുള്ള ആശങ്കകൾ പരിഹരിക്കുന്നതിനായി മാർച്ച് 19ന് നേരിട്ടോ പ്രതിനിധി മുഖേനയോ ഹാജരാകാൻ ആവശ്യപ്പെട്ടാണ് ഫോറം ഇവർക്ക് സമൻസ് അയച്ചത്. ജയ്പുർ നിവാസിയായ യോഗേന്ദ്ര സിംഗ് ബദിയാലാണ് ഫോറത്തിൽ പരാതി നൽകിയത്. കുങ്കുമപ്പൂവിന്റെയും പാൻമസാലയുടെയും വിലയിൽ വലിയ അന്തരമാണുള്ളത്. പരസ്യത്തിൽ പാൻ മസാലയിൽ കുങ്കുമപ്പൂവിന്റെ അംശം ഉണ്ടെന്ന് അവകാശവാദം നടത്തി ഉത്്പന്നത്തെക്കുറിച്ചു ജനങ്ങളിൽ തെറ്റിദ്ധാരണ ഉണ്ടാക്കുന്നുവെന്നാണ് പരാതിയിലുള്ളത്. ഗ്യാർസിലാൽ മീണ അധ്യക്ഷയും ഹേമലത അഗർവാൾ അംഗവുമായ ഫോറം യോഗേന്ദ്ര സിംഗ് ബദിയാലിന്റെ പരാതി സ്വീകരിക്കുകയും അഭിനേതാക്കൾക്കും കന്പനിയുടെ ചെയർമാനും നോട്ടീസ് അയയ്ക്കുകയും ചെയ്തു. വിമൽ പാൻ മസാലയുടെ ഓരോ തരിയിലും കുങ്കുമപ്പൂവിന്റെ ശക്തിയുണ്ടെന്ന് സൂചിപ്പിക്കുന്ന പരസ്യത്തിന്റെ ടാഗ്ലൈനാണ് വിവാദത്തിന്റെ കേന്ദ്രബിന്ദു. ഇത് തെറ്റിദ്ധരിപ്പിക്കുന്നതാണെന്നാണ് ഹർജിക്കാരൻ പറയുന്നത്. കുങ്കുമപ്പൂവിന് കിലോയ്ക്ക് നാലു ലക്ഷം രൂപ, പാൻ മസാല പായ്ക്കറ്റിന് അഞ്ചു രൂപ!
ഷാരൂഖ് ഖാൻ, അജയ് ദേവ്ഗണ്, ടൈഗർ ഷെറോഫ് എന്നിവരുൾപ്പെടെ മൂന്ന് അഭിനേതാക്കൾ, വിൽപ്പന വർധിപ്പിക്കുന്നതിനായി പാൻ മസാല പരസ്യം ചെയ്യുന്നു. പരസ്യത്തിൽ കുങ്കുമപ്പൂവ് അടങ്ങിയിട്ടുണ്ടെന്ന് അവകാശപ്പെടുന്നു. സത്യത്തിൽ കുങ്കുമപ്പൂവിന്റെ വില കിലോയ്ക്ക് ഏകദേശം നാലു ലക്ഷം രൂപയും പാൻ മസാലയുടെ ഒരു പായ്ക്കറ്റിന് അഞ്ചു രൂപയുമാണ്. ഇത്തരമൊരു സാഹചര്യത്തിൽ കുങ്കുമപ്പൂവ് ചേർക്കുന്നതിനെക്കുറിച്ച് ചിന്തിക്കാനാവില്ല; അതിന്റെ സുഗന്ധം പോലും അതിൽ ചേർക്കാൻ കഴിയില്ല- ഹർജിക്കാരൻ പറഞ്ഞു. തെറ്റിദ്ധരിപ്പിക്കുന്ന പരസ്യം കണ്ട് കൂടുതൽ ആളുകൾ പാൻ മസാലയും പുകയില പാക്കറ്റും വാങ്ങുന്നതിലൂടെ കന്പനി കോടിക്കണക്കിന് രൂപയുടെ ബിസിനസ് നടത്തുകയും വൻ ലാഭം കൊയ്യുകയും ചെയ്യുന്നു. ഒരു വശത്ത് നിർമാണ കന്പനി ലാഭം കൊയ്യുന്പോൾ മറുവശത്ത്, ഗുട്ഖ എന്നറിയപ്പെടുന്ന ഈ മിശ്രിതം കഴിച്ച് സാധാരണ ജനങ്ങൾ കാൻസർ പോലുള്ള മാരകരോഗങ്ങൾ ക്ഷണിച്ചുവരുത്തുകയാണ്. ഗുട്ഖ മിശ്രിതം ആരോഗ്യത്തിന് ഹാനികരമാണെന്ന നിർമാണ കന്പനിക്കും അറിയാം. ഇതിൽ കുങ്കുമപ്പൂവ് അടങ്ങിയിട്ടുണ്ടെന്ന് പരസ്യചെയ്യുന്നതിലൂടെ സാധാരണ ജനങ്ങളെ മനഃപൂർവം തെറ്റിദ്ധരിപ്പിക്കുകയാണ്- പരാതിക്കാൻ ചൂണ്ടിക്കാട്ടി. പരസ്യത്തിലൂടെ നടന്മാർ തെറ്റായ അവകാശവാദങ്ങൾ പ്രചരിപ്പിക്കുകയും ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിക്കുകയും ചെയ്തതായി പരാതിക്കാരൻ ആരോപിച്ചു. ആയതിനാൽ പരസ്യം നിരോധിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

Source link