ക്ലാസ് മുറിയിലിരുന്ന് അശ്ലീലദൃശ്യം കണ്ട് അധ്യാപകൻ, ദൃശ്യം പകർത്തി കുട്ടികൾ; വിവാദം


മോസ്‌കോ: ക്ലാസ്മുറിയില്‍ അശ്ലീലചിത്രം കണ്ട് 62-കാരനായ അധ്യാപകൻ. റഷ്യയിലെ നെഫ്‌ടേകാംസ്‌ക് പട്ടണത്തിന് സമീപത്തുളള ടാഷ്‌കിനോവോ ഗ്രാമത്തിലുള്ള സ്‌കൂളിലാണ് സംഭവം. റേസിഫ് ന്യൂര്‍ഗാലിയീവ് എന്ന അധ്യാപകനാണ് ക്ലാസ് മുറിയിലിരുന്ന് ലാപ് ടോപ്പിൽ അശ്ലീലദൃശ്യങ്ങൾ കണ്ടത്. ഫിസിക്‌സ് പീരിയഡിലായിരുന്നു സംഭവം. 13, 14 വയസ്സുള്ള വിദ്യാര്‍ഥികളായിരുന്നു ക്ലാസിൽ ഉണ്ടായിരുന്നത്. ലാപ്‌ടോപ്പ് മെയിന്‍ സ്‌ക്രീനുമായി കണക്ട് ചെയ്തിരിക്കുന്നതറിയാതെ അധ്യാപകന്‍ അശ്ലീലചിത്രം കാണുകയായിരുന്നു. ചില വിദ്യാര്‍ഥികള്‍ ഇത് ഫോണില്‍ ചിത്രീകരിച്ചതോടെ സംഭവം മാതാപിതാക്കളും അധികൃതരും അറിഞ്ഞു. തുടര്‍ന്ന് അധ്യാപകനെ സസ്‌പെന്‍ഡ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധവുമായി മാതാപിതാക്കള്‍ രംഗത്തെത്തി.


Source link

Exit mobile version