BUSINESS

മുട്ട വിലയിൽ പൊറുതിമുട്ടി അമേരിക്ക; ബൈഡനെ പഴിചാരി ട്രംപും മസ്കും, അവസരം മുതലെടുത്ത് റസ്റ്ററന്റുകൾ


ലോകത്തെ ഏറ്റവും സമ്പന്നരാഷ്ട്രമായ അമേരിക്ക മുട്ട വിലക്കയറ്റത്താൽ (US egg prices) പൊറുതിമുട്ടുന്നു. യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ (Donald Trump) റിപ്പബ്ലിക്കൻ പാർട്ടിയും മുൻ പ്രസിഡന്റ് ജോ ബൈഡന്റെ ഡെമോക്രാറ്റിക് പാർട്ടിയും തമ്മിലെ കടുത്ത വാക്പോരിനും വഴിവച്ചിരിക്കുകയാണ് കോഴി മുട്ട. വില മാനംമുട്ടെ കയറിയത് മുതലെടുത്ത് റസ്റ്ററന്റുകൾ മുട്ടവിഭവം ഓർഡർ ചെയ്യുന്ന ഉപഭോക്താക്കളിൽ നിന്ന് അധിക തുകയും ഈടാക്കി തുടങ്ങി. കിട്ടാനില്ലെങ്കിലും മുട്ടയ്ക്ക് മുട്ടൻ ഡിമാൻഡുണ്ടെന്നതാണ് റസ്റ്ററന്റുകൾ അവസരമാക്കുന്നത്.12 കോഴിമുട്ടയുള്ള ഒരു പാക്കറ്റിന് റെക്കോർഡ് 4.95 ‍ഡോളർ ആയിരുന്നു ജനുവരിയിൽ‌ ശരാശരി വില. ഒരു മുട്ടയ്ക്ക് ഏകദേശം 36 രൂപ. കേരളത്തിൽ ശരാശരി 10 രൂപയേയുള്ളൂ. സാൻഫ്രാൻസിസ്കോ പോലുള്ള നഗരങ്ങളിൽ 12 മുട്ടയുടെ പാക്കറ്റിന് വില 11 ഡോളറിനടുത്താണ്. ഒരു മുട്ടയ്ക്ക് 80 രൂപയോളം. പ്രതിസന്ധി ഇനിയും കടുപ്പമാകുമെന്നാണ് യുഎസ് ഡിപ്പാർട്ട്മെന്റ് ഓഫ് അഗ്രികൾചറിന്റെ പ്രവചനം. 2025ൽ വില 41% കൂടി വർധിക്കുമെന്ന് കൃഷിവകുപ്പ് പറയുന്നു. രണ്ടുവർഷം മുമ്പ് മുട്ട പാക്കറ്റിന് രണ്ടു ഡോളറേ ഉണ്ടായിരുന്നുള്ളൂ. കോവിഡിനു മുമ്പ് 1.2 ഡോളറും (ഒരെണ്ണത്തിന് ഏകദേശം 8 രൂപ).ആരാണ് ഉത്തരവാദി?


Source link

Related Articles

Back to top button