INDIA
Today's Recap നവീൻ ബാബു കൈക്കൂലി വാങ്ങിയതിന് തെളിവില്ല, ലഹരിപ്പൊതി വിഴുങ്ങിയ യുവാവ് മരിച്ചു-ഇന്നത്തെ പ്രധാനവാർത്തകൾ

പൊലീസിനെ കണ്ട് ഭയന്ന് എംഡിഎംഎ അടങ്ങിയ പൊതി വിഴുങ്ങിയ യുവാവ് മരിച്ചതും സിപിഎം സംസ്ഥാന സമ്മേളനവും കാസർകോട്ട് സൂര്യാഘാതമേറ്റ് വയോധികൻ മരിച്ചതും നവീൻ ബാബുവിന്റെ മരണത്തിൽ ലാൻഡ് റവന്യൂ ജോയിന്റ് കമ്മിഷണർ റിപ്പോർട്ട് സമർപ്പിച്ചതുമാണ് ഇന്നത്തെ പ്രധാനവാർത്തകൾ. കോഴിക്കോട്ട് പൊലീസിനെ കണ്ട് ഭയന്ന് ലഹരിപ്പൊതി വിഴുങ്ങിയ മൈക്കാവ് സ്വദേശി ഇയ്യാടൻ ഷാനിദ് മരിച്ചു. എംഡിഎംഎ പൊതിയാണ് വിഴുങ്ങിയത്. മുൻ എഡിഎം നവീൻ ബാബുവിന്റെ മരണത്തിൽ പി.പി.ദിവ്യയ്ക്ക് തിരിച്ചടിയായി ലാൻഡ് റവന്യൂ ജോയിന്റ് കമ്മിഷണറുടെ റിപ്പോർട്ട്. നവീൻ ബാബു കൈക്കൂലി വാങ്ങിയതിനു തെളിവില്ലെന്നും യാത്രയയപ്പ് യോഗത്തിലേക്ക് പി.പി.ദിവ്യ എത്തിയത് ആസൂത്രിതമായാണെന്നും റിപ്പോർട്ടിൽ പറയുന്നു.
Source link