BUSINESS

സ്വിഗ്ഗിയുടെ ട്രെയിൻ ഫുഡ് ഡെലിവറി കൂടുതൽ സ്റ്റേഷനുകളിലേക്ക്; ഭക്ഷണം പ്രത്യേക പാക്കേജിൽ


ന്യൂഡൽഹി ∙ ഐആർസിടിസിയുമായി സഹകരിച്ചുള്ള സ്വിഗ്ഗിയുടെ ട്രെയിൻ ഫുഡ് ഡെലിവറി കേരളത്തിലെ ഉൾപ്പെടെ 20 സംസ്ഥാനങ്ങളിലെ 100 റെയിൽവേ സ്റ്റേഷനുകളിലേക്ക് വ്യാപിപ്പിച്ചു. കൺഫേം ടിക്കറ്റുമായി യാത്ര ചെയ്യുന്നവർ ഓർ‌ഡർ ചെയ്യുന്ന ഭക്ഷണം സ്റ്റേഷനിൽ വച്ച് സീറ്റിലെത്തിച്ചു നൽകുന്ന സംവിധാനമാണ് സ്വിഗ്ഗി ട്രെയിൻ ഡെലിവറി. 60,000 ബ്രാൻഡുകളുടെ 70 ലക്ഷം ഭക്ഷണസാധനങ്ങൾ ആപ് വഴി ബുക്ക് ചെയ്യാനാവുമെന്ന് സ്വിഗ്ഗി അറിയിച്ചു.


Source link

Related Articles

Back to top button