BUSINESS

രാപകൽ പ്രവർത്തിക്കാൻ കൂടുതൽ യുഎസ് സ്റ്റോക്ക് എക്സ്ചേഞ്ചുകൾ; ഇന്ത്യയും ഇതേ പാതയിലേക്കോ?


രാപകൽ വ്യത്യാസമില്ലാതെ 24 മണിക്കൂറും പ്രവർത്തിക്കാൻ സന്നദ്ധത അറിയിച്ച് യുഎസിലെ പ്രമുഖ ഓഹരി വിപണിയായ നാസ്ഡാക്കും (Nasdaq). നിലവിൽ ഓഫീസ് സമയം (രാവിലെ 9.30 മുതൽ വൈകിട്ടു 4 വരെ) അടിസ്ഥാനമാക്കിയാണ് നാസ്ഡാക്കിന്റെയും പ്രവർത്തനം. ശനിയും ‍ഞായറും അവധി. തിങ്കൾ മുതൽ വെള്ളിവരെ 24 മണിക്കൂറും പ്രവർത്തിക്കാനുള്ള താൽപര്യമാണ് നാസ്ഡാക് വ്യക്തമാക്കിയത്.യുഎസ് ഓഹരികൾക്ക് ആഗോളതലത്തിൽ സ്വീകാര്യത വർധിക്കുന്ന പശ്ചാത്തലത്തിലാണ് നീക്കം. യുഎസിലും മറ്റ് രാജ്യങ്ങളിലും വിവിധ സമയ മേഖലകളിലുള്ളവർക്ക് യുഎസ് ഓഹരി വിപണികളിൽ പ്രയാസമില്ലാതെ നിക്ഷേപിക്കാൻ സൗകര്യമൊരുക്കുകയും ലക്ഷ്യമാണ്. നേരത്തേ ന്യൂയോർക്ക് സ്റ്റോക്ക് എക്സ്ചേഞ്ച് ദിവസം 22 മണിക്കൂറായി പ്രവൃത്തിസമയം ഉയർത്താനുള്ള അപേക്ഷ ഓഹരി വിപണിയുടെ നിയന്ത്രണ ഏജൻസിയായ സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് കമ്മിഷനു നൽകിയിരുന്നു. ഇതിനു കഴിഞ്ഞമാസം കമ്മിഷൻ പച്ചക്കൊടിയും വീശിയിട്ടുണ്ട്. ന്യൂയോർക്ക് സ്റ്റോക്ക് എക്സ്ചേഞ്ച് വൈകാതെ പ്രവർത്തനസമയം ദീർഘിപ്പിച്ചേക്കും.


Source link

Related Articles

Back to top button