‘ഉറങ്ങാൻ കഴിയുന്നില്ല, മാനസിക സംഘർഷം; കേസിൽ കുടുക്കിയതാണ്’: അഭിഭാഷകരുടെ മുന്നിൽ പൊട്ടിക്കരഞ്ഞ് രന്യ

ബെംഗളൂരു ∙ തനിക്ക് ഉറങ്ങാൻ കഴിയുന്നില്ലെന്നും മാനസിക സംഘർഷം അനുഭവപ്പെടുന്നുണ്ടെന്നും സ്വർണക്കടത്ത് കേസിൽ വിമാനത്താവളത്തിൽ നിന്നും പിടിക്കപ്പെട്ട കന്നഡ നടി രന്യ റാവു. സ്വർണക്കടത്ത് കേസില്‍ വെള്ളിയാഴ്ച കോടതിയില്‍ ഹാജരാക്കിയപ്പോഴാണ് രന്യ വികാരാധീനയായത്. ‘‘എന്തുകൊണ്ട് ഇതില്‍ അകപ്പെട്ടുവെന്നാണ് ചിന്തിച്ചുകൊണ്ടിരിക്കുന്നത്. എന്റെ മനസ് വിമാനത്താവളത്തിലെ ആ ദിവസത്തിലേക്ക് തിരികെ പോകുന്നു. എനിക്ക് ഉറങ്ങാന്‍ കഴിയുന്നില്ല. എനിക്ക് മാനസിക സംഘര്‍ഷം അനുഭവപ്പെടുന്നു’’ – കരഞ്ഞുക്കൊണ്ട് രന്യ അഭിഭാഷകരോട് പറഞ്ഞു. കോടതിമുറിയിൽ വച്ചാണ് നടി അഭിഭാഷകരോട് സംസാരിച്ചത്. രന്യ ക്ഷീണിത ആയിരുന്നുവെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. നിരപരാധിയാണെന്നും കേസിൽ കുടുക്കുകയായിരുന്നുവെന്നും രന്യ റവന്യു ഇന്റലിജന്‍സ് ഡയറക്ടറേറ്റിന്റെ ചോദ്യംചെയ്യലില്‍ പറഞ്ഞിരുന്നു. കൈവശമുണ്ടായിരുന്നത് 17 സ്വർണക്കട്ടികളാണെന്ന് സമ്മതിച്ച രന്യ, താന്‍ ദുബായ്ക്കു പുറമേ യൂറോപ്പ്, അമേരിക്ക, മറ്റ് ഗള്‍ഫ് രാജ്യങ്ങള്‍ എന്നിവിടങ്ങളിലേയ്ക്ക് യാത്രചെയ്തിരുന്നുവെന്നും മൊഴി നല്‍കിയിട്ടുണ്ട്. 6 മാസത്തിനിടെ രന്യ 27 തവണയാണ് ദുബായില്‍ പോയത്. ഹര്‍ഷവര്‍ധിനി രന്യ എന്ന പേരിലുള്ള പാസ്‌പോര്‍ട്ട് ഉപയോഗിച്ചായിരുന്നു യാത്ര. താന്‍ ദുബായിലെ റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ പ്രവര്‍ത്തിക്കുന്നയാളാണെന്നാണ് അറസ്റ്റിനുശേഷം രന്യ പറഞ്ഞതെന്ന് ഡിആര്‍ഐ കോടതിയെ അറിയിച്ചിരുന്നു.
Source link