INDIALATEST NEWS

ഹിമാചലിൽ പ്ലസ് ടു ചോദ്യപേപ്പർ ചോർന്നു; ഇംഗ്ലിഷ് പരീക്ഷ റദ്ദാക്കി


ഷിംല ∙ ചോദ്യപ്പേപ്പർ ചോർച്ചയ്ക്ക് പിന്നാലെ ഹിമാചൽ പ്രദേശിൽ ഇന്ന് നടത്താനിരുന്ന പ്ലസ്ടു പരീക്ഷ റദ്ദാക്കി. ചമ്പ ജില്ലയിലെ ചൗരിയിലുള്ള ഗവൺമെന്റ് സീനിയർ സെക്കൻഡറി സ്കൂളിലായിരുന്നു ചോദ്യപ്പേപ്പർ മാറിപൊട്ടിച്ചത്. പത്താം ക്ലാസിന്റെ ഇംഗ്ലിഷ് ചോദ്യപ്പേപ്പറിനു പകരം പ്ലസ്ടു ഇംഗ്ലിഷിന്റെ ചോദ്യപ്പേപ്പറാണ് അധ്യാപകർ മാറിപൊട്ടിച്ചത്.  പരീക്ഷാ പ്രക്രിയയുടെ വിശ്വാസ്യത നിലനിർത്തുന്നതിനു മുൻ‌ഗണന നൽകുന്നുണ്ടെന്നും ഏതെങ്കിലും സുരക്ഷാ വീഴ്ചകൾ അനുവദിക്കില്ലെന്നും വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു. പുനഃപരീക്ഷയ്ക്കുള്ള പുതിയ തിയതി പിന്നീട് പ്രഖ്യാപിക്കും.


Source link

Related Articles

Back to top button