വ്യോമസേനാ യുദ്ധവിമാനം തകർന്നുവീണു; പൈലറ്റ് സുരക്ഷിതൻ

ചണ്ഡിഗഡ്: പതിവു പരിശീലനപ്പറക്കലിനിടെ വ്യോമസേനയുടെ ജാഗ്വാർ യുദ്ധവിമാനം ഹരിയാനയിലെ പഞ്ചകുളയിൽ തകർന്നുവീണു. പൈലറ്റ് സുരക്ഷിതനായി പുറത്തെത്തിയെന്നും പോലീസ് അറിയിച്ചു. നാശനഷ്ടങ്ങൾ ഒഴിവാക്കാനായി ജനവാസ കേന്ദ്രങ്ങളിൽ നിന്ന് വിമാനം ഒഴിഞ്ഞ സ്ഥലത്തേക്ക് പൈലറ്റ് എത്തിച്ചിരുന്നു.
അംബാലയിലെ വ്യോമകേന്ദ്രത്തിൽനിന്നു പറന്നുയർന്ന യുദ്ധവിമാനം പഞ്ചകുളയിലെ റായ്പുരാനിയിലാണ് അപകടത്തിൽപ്പെട്ടത്. അപകടകാരണത്തെക്കുറിച്ച് വ്യോമസേന അന്വേഷണം പ്രഖ്യാപിച്ചു.
Source link