നായകൻ പൊലീസ് ആണോ, സിനിമ സൂപ്പർഹിറ്റ്; ഇതാ തെളിവ്

കഴിഞ്ഞ അഞ്ചുവർഷത്തെ മലയാളത്തിലെ ഹിറ്റ് ചാർട്ട് പരിശോധിച്ചാൽ അതിൽ ഇടംപിടിച്ചിട്ടുള്ള ഭൂരിപക്ഷ സിനിമകളും ത്രില്ലർ വിഭാഗത്തിൽപ്പെട്ടതാണെന്നു കാണാം. ത്രില്ലർ സിനിമകളിൽ തന്നെ പൊലീസ് സിനിമകളോട് എല്ലാ കാലത്തും മലയാളി പ്രേക്ഷകർക്ക് പ്രത്യേക പ്രിയമുണ്ട്. 2025ലും സ്ഥിതി വ്യത്യസ്തമല്ല. കാക്കി കരുത്തിൽ മുന്നേറുകയാണ് മലയാള സിനിമ. 2025ലെ ആദ്യ രണ്ടു മാസങ്ങൾ പിന്നീടുമ്പോൾ ആസിഫ് അലി പൊലീസ് വേഷത്തിലെത്തിയ ‘രേഖാചിത്രം’ ബ്ലോക്ക്ബസ്റ്റർ വിജയം നേടിയപ്പോൾ കുഞ്ചാക്കോ ബോബന്റെ ‘ഓഫിസർ ഓൺ ഡ്യൂട്ടി’ സൂപ്പർഹിറ്റിലേക്ക് കുതിക്കുകയാണ്. നിരൂപക പ്രശംസ നേടിയ മമ്മൂട്ടി-ഗൗതം മേനോൻ ചിത്രം ‘ഡൊമനിക്ക് ആൻഡ് ദി ലേഡീസ് പേഴ്സിനു’മുണ്ട് പൊലീസ് കണക്‌ഷൻ. ടൊവീനോ തോമസ് പൊലീസ് വേഷത്തിൽ എത്തുന്ന അനുരാജ് മനോഹർ ചിത്രം ‘നരിവേട്ട’ റിലീസിങിനു തയാറെടുക്കുമ്പോൾ പ്രതീക്ഷകൾ വാനോളമാണ്. കാക്കിയിൽ കത്തികേറി ആസിഫ് അലിമലയാളത്തിന് അത്ര സുപരിചിതമല്ലാത്ത ഇതരചരിത്ര വിഭാഗത്തിലൂടെ കഥ പറഞ്ഞ് 2025ലെ ആദ്യത്തെ ബ്ലോക്ക്ബസ്റ്റർ വിജയം നേടിയിരിക്കുകയാണ് ‘രേഖാചിത്രം’. 75 കോടിയിലധികം ബിസിനസാണ് രേഖാചിത്രം ആഗോളതലത്തിൽ ഇതിനോടകം നേടി കഴിഞ്ഞത്. രാമു സുനിലിന്റെ തിരക്കഥയിൽ ജോഫിൻ ടി. ചാക്കോ സംവിധാനം ചെയ്ത ചിത്രം ‘കാതോട് കാതോരം’ എന്ന സിനിമയുടെ അഭിനേതാക്കൾക്കും അണിയറ പ്രവർത്തകർക്കുമുള്ള സമർപ്പണം കൂടിയായി മാറിയിരുന്നു. ഒടിടിയിലും മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നത്.
Source link