യുക്രെയ്നു നേരെ ആക്രമണം തുടർന്നാൽ റഷ്യക്കെതിരേ ഉപരോധമെന്ന് ട്രംപ്

വാഷിംഗ്ടൺ: റഷ്യ യുക്രെയ്നു നേരേ ആക്രമണം കടുപ്പിച്ചതിനു പിന്നാലെ റഷ്യക്കെതിരേ കൂടുതൽ ഉപരോധ ഭീഷണിയുമായി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് രംഗത്ത്. യുക്രെയ്നുമായി സമാധാന കരാറിനു സന്നദ്ധമായില്ലെങ്കിൽ റഷ്യയുടെ ബാങ്കിംഗ് മേഖലയുൾപ്പെടെയുള്ളവയ്ക്കെതിരേ ഉപരോധമുണ്ടാകുമെന്നും തീരുവ ചുമത്തുമെന്നും ട്രംപ് പ്രഖ്യാപിച്ചു. എന്നാൽ, ട്രംപിന്റെ ഭീഷണി തള്ളിയ റഷ്യ, ഇത്തരം ഭീഷണികൾക്കൊണ്ടൊന്നും യുക്രെയ്നിലെ തങ്ങളുടെ ലക്ഷ്യങ്ങൾ നേടുന്നതിൽനിന്ന് പിന്തിരിപ്പിക്കാനാകില്ലെന്നും വ്യക്തമാക്കി.
രണ്ടു ദിവസമായി തലസ്ഥാനമായ കീവ് അടക്കം യുക്രെയ്നിലെ വിവിധ ഭാഗങ്ങളിൽ കനത്ത ആക്രമണമാണ് റഷ്യ നടത്തുന്നത്. യുക്രെയ്നുള്ള സൈനികസഹായവും ഇന്റലിജൻസ് സഹായവുമെല്ലാം അമേരിക്ക നിർത്തലാക്കിയിരുന്നു.
Source link