KERALAM

ഡോൺ 3, കിയാര വരില്ല, അമ്മയാകുന്നു

രൺവീർ സിംഗ് നായകനായി ഫർഹാൻ അക്തർ സംവിധാനം ചെയ്യുന്ന ഡോൺ 3 എന്ന ചിത്രത്തിൽ നിന്ന് കിയാര അദ്വാനി പിൻമാറി. താൻ ഗർഭിണിയാണെന്നും ഗർഭകാലവും കുഞ്ഞിന്റെ ജനനവും ആസ്വദിക്കാൻ സിനിമയിൽ നിന്ന് ഇടവേള എടുക്കുകയാണെന്നും കിയാര . ടോക്സിക്, വാർ 2 എന്നീ ചിത്രങ്ങൾ പൂർത്തിയാക്കിയശേഷം അഭിനയത്തിൽ നിന്ന് ഇടവേള എടുക്കാനുള്ള ഒരുക്കത്തിലാണ് കിയാര. രാം ചരൺ നായകനായി ഷങ്കർ സംവിധാനം ചെയ്ത ഗെയിം ചേഞ്ചർ ആണ് കിയാര നായികയായി അവസാനം റിലീസ് ചെയ്ത ചിത്രം. കിയാരയുടെ തെന്നിന്ത്യൻ അരങ്ങേറ്റം വിജയം കണ്ടില്ല. അതേസമയം ഡോൺ 3 ചിത്രീകരണം ഇൗവർഷം തന്നെ ആരംഭിക്കും. രൺവീർ സിംഗ് ടൈറ്റിൽ കഥാപാത്രത്തെ അവതരിപ്പിക്കുന്നു. വിക്രാന്ത് മാസി ആണ് പ്രതിനായകൻ. ഷാരൂഖ് ഖാനെ നായകനാക്കി ഫർഹാൻ അക്തർ പ്ളാൻ ചെയ്ത ചിത്രമായിരുന്നു ഡോൺ.

ഷാരൂഖ് പിൻമാറിയതിനെതുടർന്നാണ് രൺവീർ സിംഗ് ഡോൺ എന്ന ടൈറ്റിൽ റോളിൽ എത്തിയത്.


Source link

Related Articles

Back to top button