യൂറോപ്യൻ രാജ്യങ്ങൾ പ്രതിരോധച്ചെലവ് വർധിപ്പിക്കും

ബ്രസൽസ്: അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ യുക്രെയ്ൻ നയത്തിൽ ആശങ്കാകുലരായ യൂറോപ്യൻ യൂണിയൻ രാജ്യങ്ങൾ പ്രതിരോധച്ചെലവ് വർധിപ്പിക്കാൻ തീരുമാനിച്ചു. വ്യാഴാഴ്ച ബ്രസൽസിൽ ചേർന്ന പ്രതിരോധ ഉച്ചകോടിയിലാണ് തീരുമാനം. സൈനിക ചെലവുകൾക്കായി അംഗരാജ്യങ്ങൾ ഒരുമിച്ച് 15,000 കോടി യൂറോ വായ്പ എടുക്കാനുള്ള യൂറോപ്യൻ കമ്മീഷൻ പ്രസിഡന്റ് ഉർസുല ഫോൺ ദെർ ലെയ്ന്റെ നിർദേശം ഉച്ചകോടി അംഗീകരിച്ചു.
യുക്രെയ്നുള്ള പിന്തുണ യൂറോപ്യൻ യൂണിയൻ തുടരുമെന്നും ഉച്ചകോടി വ്യക്തമാക്കി. എന്നാൽ റഷ്യയോട് അടുത്ത ബന്ധം പുലർത്തുന്ന ഹംഗറിയുടെ വിയോജനക്കുറിപ്പോടെയാണ് ഇക്കാര്യത്തിൽ സംയുക്ത പ്രസ്താവന ഇറക്കിയത്.
Source link