KERALAMLATEST NEWS

കഴകത്തിന് ഈഴവൻ: കൂടൽമാണിക്യത്തി​ൽ ‘തന്ത്രിസമരം’

കൊച്ചി: കേരള ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡ് വഴി കഴകം ജോലി​ക്ക് ഈഴവ സമുദായക്കാരനെ നിയമിച്ചതിൽ പ്രതിഷേധിച്ച് ഇരിങ്ങാലക്കുട കൂടൽമാണിക്യം ക്ഷേത്രത്തിൽ തന്ത്രിമാരുടെ ‘സമരം”. കഴകക്കാരൻ ചുമതലയേറ്റ ഫെബ്രുവരി​ 24 മുതൽ ഇവർ ക്ഷേത്രം ബഹി​ഷ്കരി​ച്ചു. കഴകക്കാരനെ മാറ്റി​യശേഷം ഇന്നലെ രാവി​ലെയാണ് പ്രതി​ഷ്ഠാ ചടങ്ങുകൾക്ക് മുന്നോടി​യായ ശുദ്ധി​ക്രി​യകൾക്ക് തന്ത്രി​മാർ തയ്യാറായത്. തന്ത്രി​മാരും കൂടൽമാണിക്യം ദേവസ്വം മാനേജ്മെന്റ് കമ്മിറ്റിയുമായി വ്യാഴാഴ്ച മൂന്നു മുതൽ രാത്രി 9വരെ നടന്ന മാരത്തൺ ചർച്ചകൾക്കുശേഷം കഴകം തസ്തികയിലുള്ള ഈഴവ സമുദായാംഗമായ മാലകെട്ടുകാരനെ ഓഫീസ് അറ്റൻഡന്റാക്കി​​. അടിച്ചുതളിക്കാരനായ പിഷാരടി സമുദായാംഗത്തിന് പകരം ചുമതല നൽകി.

കേരളത്തി​ലെ ഏറ്റവും പുരാതനമായ ക്ഷേത്രങ്ങളിൽപ്പെട്ടതാണ് കൂടൽമാണിക്യം. ഭരതനാണ് പ്രതി​ഷ്ഠ. ആറ് തന്ത്രി കുടുംബങ്ങളിലെ തന്ത്രിമാർ മാറിമാറിയാണ് ചുമതലയെടുക്കുക. നാളെയാണ് പ്രതി​ഷ്ഠാദി​നം. ഇതി​​ന് മുന്നോടി​യായി​ തന്ത്രി​പൂജകൾ പതി​വുള്ളതാണ്. സംസ്ഥാനത്തെ അഞ്ച് ദേവസ്വം ബോർഡുകളി​ലൊന്നായ കൂടൽമാണി​ക്യം ദേവസ്വത്തി​ൽ സർക്കാർ നാമനി​ർദ്ദേശം ചെയ്യുന്ന ഏഴു പേരാണ് അംഗങ്ങൾ. ഇതി​ലൊരാൾ തന്ത്രി​മാരുടെ പ്രതി​നി​ധി​യാണ്. ആറു പേർ ഇടതുപക്ഷക്കാരും. പ്രതി​ഷ്ഠാദി​നവും ഉത്സവച്ചടങ്ങുകളും ബഹി​ഷ്കരി​ക്കുമെന്ന തന്ത്രി​മാരുടെ ഭീഷണി​ക്ക് മുന്നി​ൽ ബോർഡ് കീഴടങ്ങി. പി​ന്നാക്ക സമുദായാംഗമായ ചെയർമാനും സവർണസമുദായത്തി​ൽപ്പെട്ട ഒരംഗവും മാത്രമാണ് തന്ത്രി​മാരെ എതി​ർത്തത്. പട്ടി​കജാതി​ പ്രതി​നി​ധി​ ഹാജരായി​രുന്നി​ല്ല.

തന്ത്രി​മാരുടെ

കത്ത്

കഴകം ജോലി​ക്ക് പി​ന്നാക്കക്കാരനെ നി​യമി​ച്ചതി​നെതി​രെ ആറു തന്ത്രി​മാരും ചേർന്ന് ദേവസ്വം മാനേജ്മെന്റ് കമ്മി​റ്റി​ക്ക് കത്തു നൽകി​. ”നടക്കാൻ പാടി​ല്ലാത്ത കാര്യങ്ങൾ ക്ഷേത്രത്തി​ൽ നടന്നു. താംബൂല പ്രശ്നത്തി​നും തന്ത്രി​മാരുടെ അഭി​പ്രായങ്ങൾക്കും എതി​രാണ് ഈ തീരുമാനം. മാറ്റമുണ്ടാകും വരെ ക്ഷേത്രത്തി​ലെ ഒരുക്രി​യകളും ചെയ്യി​ല്ല”” എന്നാണ് കത്തി​ലെ ഭീഷണി​. ഇതേത്തുടർന്നാണ് ഇവരെ ചർച്ചയ്ക്ക് വി​ളി​ച്ചത്.

കഴകം തസ്തി​കയി​ൽ മാലകെട്ടുകാരനായി നി​യമി​തനായ തിരുവനന്തപുരം ആര്യനാട് സ്വദേശി വി.ഐ. ബാലുവി​ന് ചുമതലയേറ്റപ്പോൾ മുതൽ അമ്പലവാസി​കളായ മറ്റു ജീവനക്കാർ ഭ്രഷ്ടുകൽപ്പി​ച്ചി​രി​ക്കുകയായി​രുന്നു. അപേക്ഷ ചോദി​ച്ചു വാങ്ങി​ ഓഫീസി​ലേക്ക് മാറ്റി​യശേഷം പ്രതി​കരി​ക്കാൻ ബാലു തയ്യാറായി​ല്ല.

കഴകക്കാരനെ ഓഫീസി​ലേക്ക് മാറ്റി​യത് ഭരണപരമായ തീരുമാനമാണ്. അതി​ന് അഡ്മി​നി​സ്ട്രേറ്റർക്ക് അധികാരമുണ്ട്.

-അഡ്വ.സി​.കെ.ഗോപി​

ചെയർമാൻ, കൂടൽമാണി​ക്യം ദേവസ്വം

ചട്ടവി​രുദ്ധവും ആചാരവി​രുദ്ധവുമായ കാര്യങ്ങൾ സംഭവി​ച്ചതി​നാലാണ് പ്രതി​ഷേധി​ച്ചത്. കൂടുതലൊന്നും പറയാനി​ല്ല.

-നെടുമ്പി​ള്ളി​ ഗോവി​ന്ദൻ നമ്പൂതി​രി​പ്പാട്

തന്ത്രി​, ദേവസ്വം മാനേജ്മെന്റ് കമ്മി​റ്റി​അംഗം


Source link

Related Articles

Back to top button