ആദായനികുതി ബിൽ: ഭാഷ ലളിതമായപ്പോൾ വ്യവസ്ഥ കടുപ്പിച്ചു


ന്യൂഡൽഹി ∙ ആദായനികുതി ബില്ലിലെ വിവാദവ്യവസ്ഥ പുതിയതല്ലെന്ന് കേന്ദ്രം പറയുന്നുണ്ടെങ്കിലും, ഉദ്യോഗസ്ഥർക്ക് അധിക അധികാരങ്ങൾ നൽകുന്ന തരത്തിലാണ് ബില്ലിലെ ഭാഷയെന്നു വ്യക്തം. നികുതിവെട്ടിപ്പുമായി ബന്ധപ്പെട്ട പരിശോധനകളിൽ, ആരോപണവിധേയന്റെ കംപ്യൂട്ടറിന്റെ ആക്സസ് കോഡ് (പാസ്‍വേഡ്) ലഭ്യമല്ലെങ്കിൽ അതിനെ മറികടന്ന് കംപ്യൂട്ടർ തുറക്കാനുള്ള അധികാരം പുതിയ ബില്ലിലുണ്ട്. 2002ൽ ആദായനികുതി നിയമത്തിൽ ഉൾപ്പെടുത്തിയ വ്യവസ്ഥയുടെ തനിയാവർത്തനമാണിത് എന്നാണ് കഴിഞ്ഞ ദിവസം കേന്ദ്ര പ്രത്യക്ഷ നികുതി ബോർഡ് വിശദീകരിച്ചത്. എന്നാൽ ഭാഷ ലളിതമാക്കുന്നതിന്റെ മറവിൽ നിലവിലില്ലാത്ത കടുത്ത വ്യവസ്ഥ ബില്ലിൽ കൂട്ടിച്ചേർക്കുകയായിരുന്നുവെന്ന് നിലവിലെ നിയമവുമായി താരതമ്യം ചെയ്യുമ്പോൾ വ്യക്തമാകും. ഇലക്ട്രോണിക് രൂപത്തിലല്ലാത്ത രേഖകൾ വച്ചിരിക്കുന്ന സ്ഥലങ്ങൾ ബലമായി തുറന്ന് പരിശോധിക്കാൻ നിലവിൽ വ്യവസ്ഥയുണ്ട്.താക്കോൽ ലഭ്യമല്ലാതെ വരുന്ന സാഹചര്യങ്ങളിൽ കതകുകൾ, ലോക്കറുകൾ, സേഫ്, അലമാര എന്നിവയുടെ പൂട്ട് തകർത്ത് നിലവിൽ പരിശോധിക്കാം. എന്നാൽ ഇലക്ട്രോണിക് രേഖകളുടെ പരിശോധന നിലവിൽ ഈ രീതിയിലല്ല.പുതിയ വ്യവസ്ഥ ഉൾപ്പെടുത്തുന്നത് അധികാര ദുർവിനിയോഗത്തിനു കാരണമാകുമെന്നാണ് ആശങ്ക. ആദായനികുതി ലംഘനം ചുമത്തി വ്യക്തികളുടെ സ്വകാര്യതയിലേക്ക് സർക്കാർ സംവിധാനങ്ങൾക്കു കടന്നുകയറാൻ അവസരമുണ്ടാക്കുമെന്നും വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.നിലവിലെ നിയമം പറയുന്നത്


Source link

Exit mobile version