ബാംഗളൂർ സിറ്റി യൂണിവേഴ്സിറ്റി ഇനി മൻമോഹൻ സിംഗിന്റെ പേരിൽ

ബംഗളൂരു: ബാംഗളൂർ സിറ്റി യൂണിവേഴ്സിറ്റിയുടെ പേര് മാറ്റുന്നു. അന്തരിച്ച മുൻ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിംഗിന്റെ സ്മരണയ്ക്കായി ബാംഗളൂർ സിറ്റി യൂണിവേഴ്സിറ്റിയെ ഡോ. മൻമോഹൻ സിംഗ് ബംഗളൂരു സിറ്റി യൂണിവേഴ്സിറ്റി എന്ന് പുനർനാമകരണം ചെയ്യുമെന്ന് കർണാടക സർക്കാർ പ്രഖ്യാപിച്ചു. ഇന്നലെ നിയമസഭയിൽ ബജറ്റ് പ്രസംഗത്തിനിടെ മുഖ്യമന്ത്രി സിദ്ധരാമയ്യയാണു തീരുമാനം പ്രഖ്യാപിച്ചത്.
രാജ്യത്തെ മാതൃകാ സർവകലാശാലയാക്കി സ്ഥാപനത്തെ മാറ്റുമെന്നും സിദ്ധരാമയ്യ വ്യക്തമാക്കി.ബാംഗളൂർ സെൻട്രൽ യൂണിവേഴ്സിറ്റി എന്ന് മുന്പ് അറിയപ്പെട്ടിരുന്ന യൂണിവേഴ്സിറ്റിൽ നിലവിൽ 204 അഫിലിയേറ്റഡ് കോളജുകളും 24 എഡ്യുക്കേഷൻ കോളജുകളും ഒന്പത് സ്വയംഭരണ കോളജുകളുമുണ്ട്.
Source link