യുഎസിൽ ഫയറിംഗ് സ്ക്വാഡ് വധശിക്ഷ നടപ്പാക്കും

വാഷിംഗ്ടൺ ഡിസി: അമേരിക്കയിൽ പതിനഞ്ചു വർഷത്തിനുശേഷം വെടിവച്ച് വധശിക്ഷ നടപ്പാക്കുന്നു. ഗേൾഫ്രണ്ടിന്റെ മാതാപിതാക്കളെ കൊലപ്പെടുത്തിയ ബ്രാഡ് സിംഗ്ൺ (67) എന്ന സൗത്ത് കരോളൈന സ്വദേശിയുടെ വധശിക്ഷ പ്രാദേശികസമയം വെള്ളിയാഴ്ച വൈകിട്ട് ആറിന് നടത്താനാണ് തീരുമാനിച്ചിരിക്കുന്നത്. മൂന്നംഗ ഫയറിംഗ് സ്ക്വാഡ് ആയിരിക്കും വധശിക്ഷ നടപ്പാക്കുക. 2010ലാണ് ഇതിനു മുന്പ് ഫയറിംഗ് സ്ക്വാഡിനെ ഉപയോഗിച്ചു വധശിക്ഷ നടപ്പാക്കിയിട്ടുള്ളത്. ബ്രാഡ് 2001ലാണ് കുറ്റകൃത്യം ചെയ്തത്. വിഷം കുത്തിവച്ചും വൈദ്യുതി പ്രവാഹം ഏൽപ്പിച്ചും വധശിക്ഷ നടപ്പാക്കുന്ന രീതി വേണ്ടെന്ന് ബ്രാഡ് തീരുമാനിക്കുകയായിരുന്നു.
പ്രത്യേകം സജ്ജമാക്കിയ മുറിയിലെ കസേരയിൽ ബന്ധിക്കപ്പെടുന്ന ബ്രാഡിനു നേർക്ക് കർട്ടനു പിന്നിൽനിന്ന് മൂന്നംഗ ഫയറിഗ് സ്ക്വാഡ് നിറയൊഴിക്കും. അതിവേഗം മരണം സംഭവിക്കാനായി പ്രത്യേകം തയാറാക്കിയ വെടിയുണ്ടകളാണ് ഉപയോഗിക്കുക. ഇരകളുടെ ബന്ധുക്കൾക്ക് ബുള്ളറ്റ് പ്രൂഫ് ഗ്ലാസിലൂടെ വധശിക്ഷ നടപ്പാക്കുന്നത് വീക്ഷിക്കാം.
Source link