തിരുവനന്തപുരം ∙ ജോർദാനിൽ വെടിയേറ്റു മരിച്ച തോമസ് ഗബ്രിയേൽ പെരേരയുടെ മൃതദേഹം നാട്ടിലേക്ക് എത്തിക്കുന്നതിനുള്ള ചെലവ് കേന്ദ്ര സർക്കാർ വഹിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ കേന്ദ്ര വിദേശകാര്യ മന്ത്രി എസ്. ജയശങ്കറിനു കത്തയച്ചു. മൃതദേഹം സമയബന്ധിതമായി നാട്ടിൽ എത്തിക്കാനുള്ള ഇടപെടൽ നടത്താൻ ജോർദാനിലെ ഇന്ത്യൻ എംബസിക്കു നിർദേശം നൽകണമെന്നും ടൂറിസ്റ്റ് വീസയിൽ ജോർദാനിലെത്തിയ തോമസ് ഗബ്രിയേലിന്റെ മരണം സംബന്ധിച്ചു വിശദമായ അന്വേഷണം നടത്തണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.
Source link
തോമസ് ഗബ്രിയേലിന്റെ മൃതദേഹം നാട്ടിലെത്തിക്കാൻ കേന്ദ്ര സർക്കാർ ഇടപെടണം : പ്രതിപക്ഷ നേതാവ്
