മുകേഷ് കൊല്ലത്ത് ഇല്ല, സമ്മേളനത്തിൽ പങ്കെടുക്കാതെ എംഎൽഎ; അപ്രഖ്യാപിത വിലക്ക് ?

കൊല്ലം ∙ സിപിഎം സംസ്ഥാന സമ്മേളനം കൊല്ലത്ത് നടക്കുമ്പോൾ സ്ഥലം എംഎൽഎയും നടനുമായ മുകേഷ് കൊല്ലത്ത് ഇല്ല. മുകേഷ് ജില്ലയ്ക്കു പുറത്താണെന്നാണ് വിവരം. സ്വന്തം മണ്ഡലത്തിൽ സിപിഎം സംസ്ഥാന സമ്മേളനം നടക്കുമ്പോൾ മുകേഷിന്റെ അസാന്നിധ്യം ചർച്ചയായിട്ടുണ്ട്. ആലുവ സ്വദേശിയായ നടിയുടെ പരാതിയിലെടുത്ത കേസിൽ കുറ്റപത്രം സമർപ്പിച്ചതിനു ശേഷം പാർട്ടി പരിപാടികളിൽ മുകേഷ് പങ്കെടുത്തിട്ടില്ല. സമ്മേളനത്തിന്റെ ലോഗോ പ്രകാശനത്തിലാണ് അവസാനം പങ്കെടുത്തത്. സമ്മേളനത്തിൽ പങ്കെടുക്കുന്നതിൽ മുകേഷിന് അപ്രഖ്യാപിത വിലക്കുണ്ടെന്നാണ് വിവരം.അതിനിടെ, സംസ്ഥാന സമ്മേളന ദിവസം കൊല്ലത്ത് ഉണ്ടാവില്ലെന്ന് പാര്‍ട്ടിയെ അറിയിച്ചതിനാലാണ് തന്നെ ക്ഷണിക്കാത്തതെന്നാണ് മുകേഷിന്റെ വിശദീകരണം. കൊല്ലം എംഎല്‍എ എന്ന നിലയില്‍ മുഖ്യ സംഘാടകരില്‍ ഒരാള്‍ ആവേണ്ടയാളായിരുന്നു മുകേഷ്. സംസ്ഥാന പ്രതിനിധിയല്ലെങ്കിലും ഉദ്ഘാടന സെഷനില്‍ മുകേഷിന് പങ്കെടുക്കാമായിരുന്നു. കോടിയേരി ബാലകൃഷ്ണൻ നഗറിൽ (കൊല്ലം ടൗൺ ഹാൾ) നടക്കുന്ന സമ്മേളനത്തിൽ 530 പ്രതിനിധികളാണ് പങ്കെടുക്കുന്നത്. രാവിലെ മുതിർന്ന അംഗം എ.കെ. ബാലൻ പതാക ഉയർത്തിയതോടെയാണ് പരിപാടികൾ തുടങ്ങിയത്. പിബി കോഓർഡിനേറ്ററായ പ്രകാശ് കാരാട്ട് സമ്മേളനം ഉദ്ഘാടനം ചെയ്തു. ഉച്ചയ്ക്ക് ശേഷം പ്രവർത്തന റിപ്പോർട്ട് സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ സമ്മേളനത്തിൽ വച്ചു.
Source link