22കാരനായ അബ്ദുൾ അബീസ് 35കാരിയെ പരിചയപ്പെട്ടത് മാസങ്ങൾക്ക് മുമ്പ്, ലൈംഗിക ബന്ധത്തിന് പിന്നാലെ മതം മാറ്റി; ഒടുവിൽ അരുംകൊല

കോയമ്പത്തൂർ: യുവാവും പെൺസുഹൃത്തുക്കളും ചേർന്ന് മുപ്പത്തിയഞ്ചുകാരിയെ കൊലപ്പെടുത്തിയ സംഭവത്തിൽ നിർണായക വിവരങ്ങൾ പുറത്ത്. തിരുച്ചിറപ്പള്ളി ജില്ലയിലെ ലോഖനായഗി (ആൽബിയ) ആണ് കൊല്ലപ്പെട്ടത്. കേസിൽ നാലാം വർഷ എഞ്ചിനിയറിംഗ് വിദ്യാർത്ഥിയായ അബ്ദുൾ അബീസ് (22) ഇയാളുടെ സുഹൃത്തുക്കളായ താവിയ സുൽത്താന (22), മോനിഷ (21) എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു.
മാസങ്ങൾക്ക് മുമ്പ് സോഷ്യൽ മീഡിയയിലൂടെയാണ് ലോഖനായഗിയും അബ്ദുൾ അബീസും പരിചയപ്പെട്ടത്. തുടർന്ന് ഇരുവരും പ്രണയത്തിലായി. വിവാഹ വാഗ്ദ്ധാനം നൽകി ഇയാൾ യുവതിയുമായി ലൈംഗിക ബന്ധത്തിലേർപ്പെടുകയും ചെയ്തു. ഇയാളെ വിവാഹം കഴിക്കാൻ വേണ്ടി യുവതി ഇസ്ലാമിലേക്ക് മതപരിവർത്തനം ചെയ്തു. ആൽബിയ എന്ന പേരും സ്വീകരിച്ചു. എന്നാൽ യുവതിയെ വിവാഹം കഴിക്കാൻ യുവാവ് തയ്യാറായില്ല.
തന്നെ വിവാഹം കഴിക്കണമെന്ന് യുവതി നിരന്തരം യുവാവിനോട് ആവശ്യപ്പെട്ടിരുന്നു. ആത്മഹത്യാ ഭീഷണിവരെ മുഴക്കി. സ്വയം മുറിവേൽപ്പിക്കുകയും ചെയ്‌തു. തുടർന്ന് അബ്ദുൾ അബീസ് യുവതിയെ കൊലപ്പെടുത്താൻ തീരുമാനിക്കുകയായിരുന്നു. ഇതിനായി സുഹൃത്തുക്കളുടെ സഹായവും തേടി.
സേലത്തെ ഒരു കോച്ചിംഗ് സെന്ററിലായിരുന്നു യുവതി ജോലി ചെയ്തിരുന്നത്. ലേഡീസ് ഹോസ്റ്റലിലായിരുന്നു താമസം. മാർച്ച് ഒന്നിന് യുവാവും സുഹൃത്തുക്കളും സേലത്തെത്തി യുവതിയെ കൂട്ടിക്കൊണ്ടുപോയി. മുറിവിന് വേദനസംഹാരി വേണോ എന്ന് അബീസ് ലോഖനായഗിയോട് ചോദിച്ചു. ശേഷം നഴ്‌സിംഗ് വിദ്യാർത്ഥിയായ മോനിഷ വിഷം കുത്തിവച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് റിപ്പോർട്ടുകൾ.
Source link