INDIALATEST NEWS

‘മുറിയിൽ ഒറ്റയ്ക്കാക്കി സ്പ‍ർശിച്ചു, ഭീഷണിപ്പെടുത്തി, മാനസിക പീഡനം’; മതപ്രഭാഷകനെതിരെ കേസ്


ന്യൂഡൽഹി∙ യുവതിയുടെ ലൈംഗികാതിക്രമ പരാതിയിൽ ഗ്ലോറി ആൻഡ് വിസ്‍ഡം ചർച്ചിലെ പാസ്റ്റർ ബജീന്ദർ സിങിനെതിരെ കേസ്. പ്രവാചകൻ ബജീന്ദർ എന്ന് സ്വയം വിശേഷിപ്പിക്കുന്ന ജലന്ധറിൽനിന്നുള്ള പാസ്റ്റർ മോശം സന്ദേശങ്ങൾ അയച്ചതായും കുടുംബത്തെ ഭീഷണിപ്പെടുത്തിയതായും മാനസികമായി പീഡിപ്പിച്ചതായും പരാതിയിൽ പറയുന്നു. 2022ൽ പള്ളിയിലെ ഒരു മുറിയിൽ ഒറ്റയ്ക്ക് ഇരുത്തി കെട്ടിപ്പിടിച്ചതായും മോശം രീതിയിൽ സ്‍പർശിച്ചെന്നും പരാതിക്കാരി പൊലീസിനോട് പറഞ്ഞു. ‘‘കോളജിൽ പോവുമ്പോഴും തിരികെ വീട്ടിലേക്ക് മടങ്ങുമ്പോഴും അവർ എന്റെ പുറകേ കാർ അയക്കും. അച്ഛൻ ഒരിക്കലും തിരികെ വീട്ടിലേക്ക് എത്താത്ത സ്ഥിതിയും പള്ളിയിൽനിന്നും ജീവനോടെ അമ്മ പുറത്തെത്താതിരിക്കുകയും ചെയ്യുന്ന അവസ്ഥ ഉണ്ടാകണോയെന്നും അവർ നിരന്തരം ചോദിക്കുമായിരുന്നു. നേരിട്ടിരുന്ന പീഡനങ്ങൾ ആരോടും തുറന്നുപറയാൻ കഴിഞ്ഞിരുന്നില്ല’’ – മൊഹാലിയിലെ മാധ്യമപ്രവർത്തകരോട് യുവതി പറഞ്ഞു. സ്ത്രീകളെ വിളിക്കാനായി പാസ്റ്റർ നിരന്തരം സിം കാർഡുകൾ മാറ്റിയിരുന്നതായും യുവതി വെളിപ്പെടുത്തി. പാസ്റ്റർക്ക് കഞ്ചാവ് ബിസിനസും സ്ത്രീകളെ കടത്തുമുണ്ടായിരുന്നു. ആരെങ്കിലും എതിർത്ത് ശബ്ദിച്ചാൽ അവരെ കൊല്ലുമായിരുന്നെന്നും യുവതി വിശദീകരിച്ചു. എന്നാൽ പാസ്റ്റർ യുവതിയുടെ ആരോപണങ്ങൾ നിഷേധിച്ചു. തനിക്ക് വീട്ടിൽ രണ്ട് ചെറിയ കുട്ടികളുണ്ടെന്നും ഇത്രയും മോശമായ കാര്യങ്ങൾ ചെയ്യാൻ തനിക്കു കഴിയില്ലെന്നും നിയമനടപടി നേരിടേണ്ടിവരുമെന്നും പാസ്റ്റർ വിശദീകരിച്ചു.


Source link

Related Articles

Back to top button