KERALAMLATEST NEWS

ഏറ്റവും വേദനയേറിയ മരണം ഏതെന്ന് അറിയാമോ? കൂടുതൽപ്പേർ ആത്മഹത്യക്ക് തിരഞ്ഞെടുക്കുന്നതും ഈ രീതി

മരണം എന്നത് സത്യമായ ഒന്നാണ്. ജനിച്ചാൽ ഒരിക്കൽ എല്ലാവരും മരിച്ചേ പറ്റൂ. ഭൂരിപക്ഷവും സ്വാഭാവികമായ രീതിയിൽ മരിക്കുമ്പോൾ ചിലർ മരണത്തെ സ്വയം തിരഞ്ഞെടുക്കുന്നു. ക്രൂരമായ വഴികളിലൂടെയാവാം ഇവരിൽ പലരും ജീവൻ അവസാനിപ്പിക്കുന്നത്. ചെറിയ നിമിഷത്തേക്കാണെങ്കിലും കൊടിയ വേദന സമ്മാനിക്കുന്നവയാണ് ഇവർ തിരഞ്ഞെടുക്കുന്ന രീതികളിൽ പലതും.

ഏറ്റവുമധികം വേദന തരുന്ന ആത്മഹത്യാ രീതി ഏതെന്ന കാര്യത്തിൽ അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടെങ്കിലും ജീവനോടെ തീ കൊളുത്തുകയാണ് കഠിനവേദന തരുന്നതെന്നാണ് ആരോഗ്യരംഗത്തെ വിദഗ്ദ്ധർ ഉൾപ്പെടെ പറയുന്നത്. ശരീരത്തിൽ തീ പടരുമ്പോൾ ഉണ്ടാകുന്ന മാറ്റങ്ങളാണ് ഇതിന് കാരണങ്ങളായി ചൂണ്ടിക്കാണിക്കപ്പെടുന്നത്.

കഠിനവേദന

ഏതാനും മിനിട്ടുകൾകൊണ്ട് മരണത്തിന് കീഴടങ്ങുന്ന ആത്മഹത്യാ രീതിയാണ് ജീവനോടെ തീ കൊളുത്തുക. മണ്ണെണ്ണ, പെട്രോൾ എന്നിവ പോലുള്ള വളരെ പെട്ടെന്ന് തീ പിടിക്കാൻ സഹായിക്കുന്ന ദ്രാവകങ്ങൾ ശരീരത്തിലൊഴിച്ചശേഷമായിരിക്കും തീ കൊളുത്തുക. തീവ്രത കൂട്ടാനായി പഞ്ചസാര പോലെ ഉരുകിപ്പിടിക്കുന്ന വസ്തുക്കളും തീ കൊളുത്തുന്നതിന് മുമ്പ് ചിലർ ശരീരത്തിലേക്ക് ഇടാറുണ്ട്. ശരീരത്തിലേക്ക് പടരുന്ന തീ ആദ്യം ബാധിക്കുക പുറംതൊലിയെയായിരിക്കും. കഠിനവേദനയായിരിക്കും ഈ സമയം അനുഭവപ്പെടുകയത്രേ.( ശരീരത്തിൽ എവിടെയെങ്കിലും ചെറുതായി പൊള്ളുമ്പോൾ അനുഭവിക്കുന്ന വേദനവച്ച് കണക്കാക്കിയാൽ മതി). പുറം തൊലി പൊള്ളിഅടരുന്നതോടെ തീ ചർമ്മത്തിന്റെ അകത്തെ പാളികളിലേക്ക് ബാധിക്കും. നിമിഷങ്ങൾ കൊണ്ടുതന്നെ ഈ ചർമ്മവും നശിക്കുന്നു. തുടർന്ന് മാസംപേശികളെയും കൊഴുപ്പിനെയും നശിപ്പിക്കുന്നു. ഇതോടെ ആന്തരികാവയവങ്ങളെ സംരക്ഷിക്കാൻ ഒന്നുമില്ലാത്ത അവസ്ഥയിലാവും. കഠിനചൂടിൽ ആന്തരികാവയവങ്ങൾ ഉരുകുകയോ വിഘടിക്കുകയോ ചെയ്യും. ഉടൻ മരണത്തിന് കീഴടങ്ങും.

പക്ഷേ, തീ കൊളുത്തി ആത്മഹത്യ ചെയ്യുന്നതിൽ കൂടുതലും മരിക്കുന്നത് പുക ശ്വസിച്ചാണ്. തീയുമായി ബന്ധപ്പെട്ട പത്തുമരണങ്ങൾ എടുത്താൽ അതിൽ എട്ടും പുകശ്വസിച്ചാണെന്നാണ് വിദഗ്ദ്ധർ പറയുന്നത്. പുക ശരീരത്തിലെ ഓക്സിജൻ വിതരണം തടസപ്പെടുത്തുകയും ശ്വസിക്കാൻ ബുദ്ധിമുട്ടുണ്ടാക്കുകയും ചെയ്യും. അതുപോലെ ശരീരത്തിൽ തീ പടർന്ന ഒരാൾ പുകയിൽ നിന്ന് കാർബൺ മോണോക്‌സൈഡ് പോലുള്ള വിഷവാതകങ്ങൾ ശ്വസിക്കാൻ ഇടവരികയും അത് മരത്തിന് ഇടയാക്കുകയും ചെയ്യും.

ആത്മഹത്യാ രീതിയല്ല, പക്ഷേ..

ഉമിത്തീയിൽ ദഹിക്കുക എന്ന ചൊല്ല് കേട്ടിട്ടില്ലേ? നീറി നീറി ഇഞ്ചിഞ്ചായി മരിക്കുന്ന എന്നതാണ് ഇതുകൊണ്ട് ഉദ്ദേശിക്കുന്നത്. ഗുരുവിനെ കൊല്ലാൻ ശ്രമിച്ച ഒരാൾ പ്രായശ്ചിത്തത്തിന് സ്വയം കണ്ടെത്തിയ രീതിയായിരുന്നു ഉമിത്തീയിലെ ദഹനം എന്നാണ് കഥകൾ. കഴുത്തുവരെ ഉമി മൂടിയശേഷം അതിന്റെ നാലുപാടും നിന്ന് തീ കൊളുത്തും. ഉമിയിൽ വളരെ പതുക്കെ തീ പിടിക്കുന്നതിനാൽ മണിക്കൂറുകളെടുത്താവും മരണം സംഭവിക്കുക. അത്രയും സമയം ശരീരം വേകുന്നതിന്റെ കഠിന വേദന അറിയുകയും വേണം.

ഇത്തരത്തിൽ ഒരു രീതിയാണ് പ്രാണികളെ ഉപയോഗിച്ച് ജീവനെടുക്കുന്ന രീതി. പണ്ടുകാലത്ത് ശിക്ഷയെന്ന നിലയിലാണ് ഇത് പ്രയോഗിച്ചിരുന്നത്. പുരാതന പേർഷ്യയിൽ ഈ രീതി സാധാരണമായിരുന്നു. ശിക്ഷയ്ക്ക് വിധേയനാകേണ്ട വ്യക്തിയുടെ വസ്ത്രങ്ങളെല്ലാം അഴിച്ചുമാറ്റിയശേഷം കഴുത്തും കൈകാലുകളും പുറത്തേക്ക് തള്ളി നിൽക്കുന്ന രീതിയിൽ തടികൊണ്ടുണ്ടാക്കിയ പ്രത്യേക കൂടുകളിൽ ബന്ധിക്കും. അനങ്ങാൻ പോലും ആകാത്ത അവസ്ഥയിലായിരിക്കും അപ്പോൾ അയാൾ. തുടർന്ന് അയാളുടെ കണ്ണുകളിലും വായിലും തേൻ ഒഴിക്കും. ഒപ്പം ശക്തമായ വയറിളിക്കമുണ്ടാക്കാൻ കൂടിയ അളവിൽ തേനും പാലും കഴിപ്പിക്കുകയും ചെയ്യും. ദിവസങ്ങളോളം ഈ പ്രക്രിയ തുടരും. ശരീരത്തിൽ തേൻ നിറയുകയും കഠിനമായ വയറിളക്കം മൂലും ചുറ്റും മലം നിറയുകയും ചെയ്യുന്നതോടെ പലവിധത്തിലുളള പ്രാണികൾ അയാളുടെ ശരീരത്തിലേക്ക് എത്തും. അവയിൽ പലതും ശരീരത്തെ ജീവനോടെ തിന്നും. തേനും പാലും ഉൾപ്പെടെ ശരീരത്തിൽ ചെല്ലുന്നതിനാൽ എളുപ്പത്തിൽ ജീവൻ നഷ്മാവുകയോ ബോധം പോവുകയോ ചെയ്യില്ലത്രേ. അതായത് ആഴ്ചകളോളം കഠിന വേദന അനുഭവിച്ചായിരിക്കും മരണത്തിന് കീഴടങ്ങുക.

2022ൽ ജോർജിയയിലെ ജയിലിൽ 35കാരനായ ലാഷോൺ തോംസൺ എന്ന തടവുകാരൻ മൂട്ടകളുടെ കടിയേറ്റ് മരിച്ചിരുന്നു. വൃത്തിയില്ലാത്ത ജയിലറയാണ് ലാഷോണിന്റെ മരണത്തിന് ഇടയാക്കിയതെന്ന് ആരോപണമുയരുകയും വൻ വിവാദമാവുകയും ചെയ്തിരുന്നു.

തൂങ്ങിയും ട്രെയിനിന് മുന്നിൽച്ചാടിയും വിഷം കഴിച്ചും മരിക്കുന്നതാണ് കേരളത്തിൽ ഉൾപ്പെടെയുള്ളയിടങ്ങിൽ കൂടുതലും ഉണ്ടാകുന്നത്. മുകളിൽ പറഞ്ഞ രീതികളെ അപേക്ഷിച്ച് ഇവയ്ക്ക് വേദന കുറവായിരിക്കും എന്നാണ് വിദദ്ധർ പറയുന്നത്. ഹാർട്ട് അറ്റാക്ക് മൂലവും കാൻസർ മൂലവും മരിക്കുന്നവരും ഏറെ വേദന അനുഭവിക്കുന്നുണ്ട്.

( ശ്രദ്ധിക്കുക: ആത്മഹ‌ത്യ ഒന്നിനും പരിഹാരമല്ല. പ്രശ്‌നങ്ങള്‍ നേരിട്ടാല്‍ മാനസികാരോഗ്യ വിദഗ്‌ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. ഹെൽപ്‌ലൈൻ നമ്പർ – 1056, 104, 0471- 2552056. മൈത്രി 0484 2540530, തണല്‍ 0495 2760000, ദിശ 1056)


Source link

Related Articles

Back to top button