INDIA
ചെന്നൈയിൽ ഇഫ്താർ വിരുന്ന് സംഘടിപ്പിച്ച് വിജയ്; റമസാനിലെ ആദ്യ വെള്ളിയാഴ്ച വിശ്വാസികൾക്കൊപ്പം നോമ്പു തുറന്നു

ചെന്നൈ∙ റമസാൻ മാസത്തിലെ ആദ്യ വെള്ളിയാഴ്ച ചെന്നൈയിൽ ഇഫ്താർ വിരുന്ന് സംഘടിപ്പിച്ച് ടിവികെ അധ്യക്ഷനും നടനുമായ വിജയ്. ചെന്നൈ റോയപ്പേട്ടയിലെ വൈഎംസിഎ മൈതാനത്താണ് താരം ഇഫ്താർ നോമ്പുതുറ ചടങ്ങ് സംഘടിപ്പിച്ചത്. വൈകിട്ടത്തെ പ്രാർഥനയിൽ പങ്കെടുത്ത വിജയ്, വിശ്വാസികൾക്കൊപ്പം നോമ്പ് തുറക്കുകയും ചെയ്തു. ആയിരക്കണക്കിനു പേരാണ് ചടങ്ങിൽ പങ്കെടുത്തത്.2026ലെ തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പിന് തയാറെടുക്കുന്ന വിജയ്, സഖ്യ രൂപീകരണ ചർച്ചകളുമായി മുന്നോട്ട് പോകുകയാണ്. നേരത്തെ ഡിഎംകെയെയും ബിജെപിയെയും വിജയ് ഒരുപോലെ എതിർത്ത് രംഗത്തെത്തിയിരുന്നു. അണ്ണാ ഡിഎംകെയുമായി ടിവികെ സഖ്യ ചർച്ചകൾ നടത്തുന്നെന്നാണ് പുതിയതായി പുറത്തുവരുന്ന റിപ്പോർട്ടുകൾ.
Source link