INDIALATEST NEWS

ജോലി ചെയ്യുന്ന സ്ഥാപനത്തിന്റെ വെബ്‍സൈറ്റിൽ ഭാര്യയ്ക്ക് എതിരെ കുറിപ്പ് പങ്കുവച്ചു യുവാവ് ആത്മഹത്യ ചെയ്തു


മുംബൈ∙  ജോലിചെയ്യുന്ന സ്ഥാപനത്തിന്റെ വെബ്സൈറ്റിൽ ഭാര്യയെ കുറ്റപ്പെടുത്തിക്കൊണ്ടുള്ള കുറിപ്പ് പങ്കുവച്ച് യുവാവ് ആത്മഹത്യ ചെയ്തു. മുംബൈയിലെ സഹാറ ഹോട്ടലിൽ വച്ചു കഴിഞ്ഞ വെള്ളിയാഴ്ചയാണു 41 കാരനായ നിഷാന്ത് ത്രിപാദി ജീവനൊടുക്കിയത്. മൂന്നു ദിവസങ്ങൾക്കു മുൻപ് ഹോട്ടലിലെത്തിയ യുവാവ് മുറിക്കു മന്നിൽ ‘ഡു നോട്ട് ഡിസ്റ്റർബ് സൈൻ’ പ്രദർശിപ്പിച്ചിരുന്നു. എന്നാൽ യുവാവിൽനിന്ന് യാതൊരുവിധ പ്രതികരണവും ലഭിക്കാത്തതിനെ തുടർന്നു ഹോട്ടൽ ജീവനക്കാർ മുറിതുറന്ന് നോക്കിയപ്പോഴാണ് നിഷാന്ദ് ത്രിപാദിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. യുവാവിന്റെ അമ്മയുടെ പരാതിയിൽ ഭാര്യ അപൂർവ പരിഖ്, ആന്റി പ്രാർഥന മിഷ്റ എന്നിവർക്കെതിരെ ആത്മഹത്യാപ്രേരണാക്കുറ്റം ചുമത്തി പൊലീസ് കേസെടുത്തിട്ടുണ്ട്. ആരെയും അറസ്റ്റ് ചെയ്തിട്ടില്ല. ‘‘നീയിത് വായിക്കുമ്പോഴേക്കു ഞാൻ പോയിട്ടുണ്ടാവും. സംഭവിച്ചതിനെല്ലാം എനിക്ക് നിന്നെ വെറുക്കാം, എന്നാൽ ഞാനത് ചെയ്യുന്നില്ല. സ്നേഹമാണ് ഞാൻ ഈ സമയത്ത് തിരഞ്ഞെടുക്കുന്നത്. അന്നും ഇന്നും നിന്നെ ഞാൻ സ്നേഹിക്കുന്നു. അത് അവസാനിക്കുന്നില്ല. ഞാൻ സഹിച്ച എല്ലാ പ്രതിസന്ധികളും എന്റെ അമ്മയ്ക്ക് അറിയാം. നീയും പ്രാർഥ മൗസിയും എന്റെ മരണത്തിന് ഉത്തരവാദികളാണ്’’– ആത്മഹത്യാകുറിപ്പിൽ യുവാവ് പറഞ്ഞു. സംഭവത്തിന് പിന്നാലെ വൈകാരികമായ കുറിപ്പ് യുവാവിന്റെ അമ്മ നീലം ചതുർവേദി  ഫെയ്സ്ബുക്കിൽ പങ്കുവച്ചു. എന്റെ മകൻ എന്നെ വിട്ടുപിരഞ്ഞു, ജീവനുള്ള ഒരു ശവമാണ് ഞാനിന്ന്. എന്റെ അവസാന കർമ്മങ്ങൾ പൂർത്തിയാക്കേണ്ടിയിരുന്നത് അവനായിരുന്നു. എന്നാൽ എന്റെ മകന്റെ മൃതദേഹം ഞാനിന്ന് സംസ്‍കരിച്ചു’’– നീലം ചതുർവേദി കുറിപ്പിൽ പറയുന്നു.


Source link

Related Articles

Back to top button