LATEST NEWS
ലോഡിങ് തൊഴിലാളികളുടെ സമരം ഒത്തുതീർപ്പായി; പാചകവാതക വിതരണം ഉടൻ പുനരാരംഭിക്കും

കൊച്ചി ∙ ആറു ജില്ലകളിലെ മുടങ്ങിയ പാചകവാതക വിതരണം ഉടൻ പുനരാരംഭിക്കും. എറണാകുളം ഉദയംപേരൂരിലുള്ള ഇന്ത്യൻ ഓയിൽ കോർപറേഷൻ ബോട്ട്‍ലിങ് പ്ലാന്റിലെ ലോഡിങ് തൊഴിലാളികൾ നടത്തിയ സമരം ഒത്തുതീർപ്പായതോടെയാണ് ഇത്. കഴിഞ്ഞ മാസത്തെ ശമ്പളം ലഭിച്ചില്ല, ശമ്പളം വെട്ടിക്കുറച്ചു തുടങ്ങിയ കാരണങ്ങൾ ചൂണ്ടിക്കാട്ടി ഇന്നു രാവിലെയാണ് തൊഴിലാളികൾ സമരം ആരംഭിച്ചത്. ഇതോടെ എറണാകുളം, കോട്ടയം, ഇടുക്കി, തൃശൂര്‍, ആലപ്പുഴ, പത്തനംതിട്ട ജില്ലകളിലേക്കുള്ള എല്‍പിജി സിലിണ്ടര്‍ വിതരണം നിലയ്ക്കുകയായിരുന്നു. തൊഴിലാളികൾ സമരം പ്രഖ്യാപിച്ചതോടെ പാചകവാതക വിതരണത്തിന് എത്തിയ ഇരുനൂറോളം ലോറികളും കുടുങ്ങി. പാചക വാതക വിതരണവും മുടങ്ങിയതോടെ മാനേജ്മെന്റ് പ്രതിനിധികളും തൊഴിലാളികളും തമ്മിൽ ചർച്ച ആരംഭിച്ചു. ഇതാണ് ഇന്ന് വൈകിട്ടോടെ ഒത്തുതീർപ്പിലെത്തിയത്.
Source link