തേജസ്വി സൂര്യയും ശിവശ്രീ സ്കന്ദപ്രസാദും വിവാഹിതരായി

ബംഗളൂരു: ബംഗളൂരു സൗത്ത് ബിജെപി എംപിയും യുവമോർച്ച ദേശീയ അധ്യക്ഷനുമായ തേജസ്വി സൂര്യയും കർണാടക സംഗീതജ്ഞയും ഭരതനാട്യ നർത്തകിയുമായ ശിവശ്രീ സ്കന്ദപ്രസാദും വേദമന്ത്രമുഖരിതമായ മംഗളമുഹൂർത്തത്തിൽ വിവാഹിതരായി. ബിജെപി സംസ്ഥാന അധ്യക്ഷൻ ബി.വൈ. വിജയേന്ദ്ര, കേന്ദ്രമന്ത്രിമാരായ വി. സോമണ്ണ, അർജുൻ രാം മേഘ്വാൾ, ബിജെപി എംപിമാർ, എംഎൽഎമാർ തുടങ്ങിയവർ പങ്കെടുത്തു. തേജസ്വിയും ശിവശ്രീയും ശ്രീശ്രീ രവിശങ്കറുടെ ആശ്രമത്തിൽ അനുഗ്രഹം തേടിയെത്തിയിരുന്നു.
Source link