KERALAM

എം.ഗണേശ് പിള്ള ഐ.എസ്.ആർ.ഒ സയന്റിഫിക് സെക്രട്ടറി

തിരുവനന്തപുരം: മുതിർന്ന ശാസ്ത്രജ്ഞൻ എം.ഗണേശ് പിള്ളയെ ഐ.എസ്.ആർ.ഒയുടെ പുതിയ സയന്റിഫിക്ക് സെക്രട്ടറിയായി നിയമിച്ചു. ഡയറക്ടറേറ്റ് ഒഫ് ടെക്നോളജി ഡെവല്പമെന്റ് ആൻഡ് ഇന്നൊവേഷന്റെ (ഡി.ടി.ഡി.ഐ) ഡയറക്ടറുമാണ്. തിരുവനന്തപുരത്ത് ലിക്വിഡ് പ്രൊപൽഷൻ സിസ്റ്റംസ് സെന്ററിന്റെ ഡെപ്യൂട്ടി ഡയറക്ടറായി സേവനം അനുഷ്ഠിച്ച് വരികയായിരുന്നു. തിരുവനന്തപുരം എൻജിനിയറിംഗ് കോളേജിലും ഐ.ഐ.ടി മദ്രാസിലുമായിരുന്നു പഠനം. വഞ്ചിയൂർ സ്വദേശിയാണ്. എം.കെ.മുത്തുസ്വാമി പിള്ളയുടെയും ചന്ദ്രദേവീ മുത്തുസ്വാമിയുടെയും മകനാണ്. മോഹൻദാസ് കോളേജ് ഒഫ് എൻജിനിയറിംഗ് ആൻഡ് ടെക്നോളജി അസോസിയേറ്റ് പ്രൊഫസർ ജയന്തി.ടി ഭാര്യയും സോഫ്റ്റ്‌വെയർ എൻജിനിയറായ ജി.അക്ഷയ് മകനുമാണ്.


Source link

Related Articles

Back to top button