KERALAM
ലാ കോളേജ് വിദ്യാർത്ഥിയുടെ ആത്മഹത്യ: സുഹൃത്ത് കസ്റ്റഡിയിൽ

കോഴിക്കോട് : ഗവ. ലാ കോളേജ് വിദ്യാർത്ഥിനി തൃശൂർ പാവറട്ടി സ്വദേശി മൗസ മെഹ്റിസ് ജീവനൊടുക്കിയ സംഭവത്തിൽ സുഹൃത്തായ കോവൂർ സ്വദേശി അൽഫാൻ ഇബ്രാഹിമിനെ ചേവായൂർ പൊലീസ് കസ്റ്റഡിയിലെടുത്തു. വയനാട് വൈത്തിരിയിൽ നിന്നാണ് അൽഫാൻ പിടിയിലായത്. ഫെബ്രുവരി 24നാണ് മൗസ മെഹ്റിസിനെ കോവൂരിലെ താമസ സ്ഥലത്ത് തൂങ്ങിമരിച്ച നിലയിൽകണ്ടത്. ദുരൂഹതയാരോപിച്ച് കുടുംബം രംഗത്തെത്തിയിരുന്നു. പൊലീസ് അസ്വഭാവിക മരണത്തിനു കേസെടുത്ത് അന്വേഷിക്കുന്നതിനിടെ അൽഫാൻ ഒളിവിൽപോവുകയായിരുന്നു. ഇയാൾക്കെതിരെ തെളിവുകൾ കിട്ടിയിരുന്നില്ല. മൗസ മെഹ്റിസിന്റെ ഫോൺ ഇതുവരെയും കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. ഫോൺ ഇയാളുടെ കൈയിലാണെന്നാണ് സഹപാഠികൾ പൊലീസിന് മൊഴി നൽകിയത്.
Source link