KERALAM
പരുന്തുംപാറ കൈയേറ്റം: പീരുമേട്ടിൽ 2 മാസം നിരോധനാജ്ഞ

ഇടുക്കി: പരുന്തുംപാറയിലെ കൈയേറ്റം ഒഴിപ്പിക്കുന്നതിന്റെ ഭാഗമായി പീരുമേട് താലൂക്കിൽ രണ്ട് മാസത്തോളം നിരോധനാജ്ഞ പ്രഖ്യാപിച്ച് ജില്ലാ കളക്ടർ വി. വിഗ്നേശ്വരി. പീരുമേട് വില്ലേജിലെ സർവ്വേ നമ്പർ 534, മഞ്ചുമല വില്ലേജിലെ സർവേ നമ്പർ 441, വാഗമൺ വല്ലേജിലെ സർവേ നമ്പർ 724, 813, 896 പ്രദേശങ്ങളിലാണ് ഇന്നലെ മുതൽ മേയ് രണ്ട് വരെ നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുന്നത്. സർക്കാർ ഭൂമിയിലെ അനധികൃത കൈയേറ്റം ഒഴിപ്പിക്കുന്നതിന് സബ് കളക്ടറുടെ നേതൃത്വത്തിൽ പതിനഞ്ചംഗ സംഘത്തെയും ജില്ലാ കളക്ടർ നിയോഗിച്ചിട്ടുണ്ട്. പീരുമേട് താലൂക്കിൽ ഇതുവരെ പ്രവർത്തിച്ചിട്ടില്ലാത്ത ഉദ്യോഗസ്ഥരെയാണ് സംഘത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. പീരുമേട് തഹസിൽദാർ സീമ ജോസഫിനെ എക്സിക്യൂട്ടീവ് മജിസ്ട്രേറ്റായും നിയമിച്ചു.
Source link