അതിതീവ്ര വികസനത്തിന് നയരേഖ: 10 ലക്ഷം പേർക്ക് കൂടി തൊഴിൽ ഉറപ്പാക്കും

കൊല്ലം: ഈ സർക്കാർ കാലാവധി പൂർത്തിയാക്കും മുമ്പ് സംസ്ഥാനത്ത് പത്ത് ലക്ഷം പേർക്ക് കൂടി തൊഴിൽ അവസരങ്ങൾ ഉറപ്പാക്കും. കേരളത്തെ അതിതീവ്ര വികസനത്തിലേക്ക് നയിക്കാൻ തുടങ്ങിവച്ച പ്രവർത്തനങ്ങളും പൂർത്തിയാക്കും. സി.പി.എം സംസ്ഥാന പ്രതിനിധി സമ്മേളനത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അവതരിപ്പിച്ച വികസന നയരേഖയിലാണ് അവകാശവാദം. ഇതിനുള്ള ബദൽ നയങ്ങൾ ഉൾപ്പെടുത്തിക്കൊണ്ടുള്ളതാണ് നയരേഖ.
3,30,000 കോടിയുടെ പുതിയ സംരംഭക പ്രവർത്തനങ്ങളിലൂടെ 20 ലക്ഷം പേർക്ക് തൊഴിൽ എന്നതായിരുന്നു രണ്ടാം പിണറായി സർക്കാരിന്റെ ലക്ഷ്യം. ഇതിൽ 10 ലക്ഷം പേർക്ക് തൊഴിൽ കിട്ടാനുള്ള സംവിധാനങ്ങളായി. ഗ്യാരണ്ടിയോടെ ഇടതു മുന്നണി സർക്കാർ വീണ്ടും അധികാരത്തിൽ വരുമെന്ന പ്രഖ്യാപനമാണ് നവ കേരളത്തെ നയിക്കാൻ പുതുവഴികൾ എന്ന നയ രേഖയിലുള്ളതെന്ന് പാർട്ടി സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ പറഞ്ഞു. ആറു ഭാഗങ്ങളുള്ള രേഖയിൽ വികസനത്തിന് ആക്കം കൂട്ടാൻ തുടങ്ങിയിട്ടുള്ള പദ്ധതികളും അവ വേഗത്തിലാക്കാനുള്ള നിർദ്ദേശങ്ങളുമാണുള്ളത്. പ്രതിനിധി സമ്മേളനത്തിൽ വിശദമായ ചർച്ചകൾക്ക് ശേഷം രേഖയ്ക്ക് അന്തിമ രൂപം നൽകും.
കൊച്ചിയിൽ നടന്ന നിക്ഷേപക ഉച്ചകോടി വഴി 1,52,000 കോടിയുടെ നിക്ഷേപം എത്തിക്കാനുള്ള നടപടികൾ പുരോഗമിക്കുന്നു. വിഴിഞ്ഞം പദ്ധതിയാണ് മറ്റൊരു പ്രധാന സംരംഭം. തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ വൻ വികസനമാണ് ഇതിലൂടെ വരാൻ പോകുന്നത്. കൊച്ചി, കോയമ്പത്തൂർ വ്യവസായ ഇടനാഴിക്കായി 1400 ഏക്കറോളം ഭൂമി ഏറ്റെടുത്തു.
ജനങ്ങളുടെ ജീവിത നിലവാരം ഉയർത്തും
കൃത്യമായ ഇടപെടലിലൂടെ തൊഴിലില്ലായ്മ പരിഹരിക്കാനുള്ള ഫലപ്രദമായ ഇടപെടൽ ഈ സർക്കാർ നടത്തുന്നുണ്ട്. വിജ്ഞാന സമൂഹവും വിജ്ഞാന സമ്പത്തും വർദ്ധിപ്പിക്കാനുള്ള നിർദ്ദേശങ്ങളും രേഖയിലുണ്ട്. കേരളത്തിലെ ജനങ്ങളുടെ ജീവിത നിലവാരം വികസിത, അർദ്ധ വികസിത രാജ്യങ്ങളിലെ ജനങ്ങളുടെ ജീവിത നിലവാരത്തിന് തുല്യമാക്കാനാണ് ഉദ്ദ്യേശിക്കുന്നത്. അംബാനിയെയും അദാനിയെയും സമ്പന്നരാക്കുകയാണ് ബി.ജെ.പി ലക്ഷ്യം. ഒപ്പം ജനങ്ങളെ ദരിദ്രരാക്കുകയും. എന്നാൽ ജനങ്ങളുടെ ജീവിത നിലവാരമുയർത്തുകയാണ് ഇടതു സർക്കാരിന്റെ ലക്ഷ്യമെന്ന് ഗോവിന്ദൻ പറഞ്ഞു.
താക്കീതായി പ്രവർത്തന റിപ്പോർട്ട്
പാർട്ടി പ്രവർത്തനം അടിമുടി തിരുത്തണം
വോട്ട് ചോർച്ച ബി.ജെ.പിയിലേക്ക്
നിർണായക ഘട്ടങ്ങളിൽ ഇ.പി. ജയരാജന് പിഴച്ചു
മുഖ്യമന്ത്രിയുടേത് മികച്ച പ്രകടനം
സഹകരണ സ്ഥാപനങ്ങളിലെ ക്രമക്കേട് പാർട്ടിയുടെ പ്രതിച്ഛായ തകർത്തു
Source link