KERALAM
അക്രമങ്ങൾക്ക് കാരണം സിനിമ മാത്രമല്ല: നിർമ്മാതാക്കൾ

കൊച്ചി: വർദ്ധിക്കുന്ന കുറ്റകൃത്യങ്ങൾക്ക് സിനിമ മാത്രമാണ് കാരണമെന്ന പ്രചാരണം അടിസ്ഥാനരഹിതമാണെന്ന് കേരള ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ. മാർക്കോയ്ക്ക് ടി.വിയിൽ അനുമതി നിഷേധിച്ച സെൻസർ ബോർഡ് തീരുമാനത്തിൽ സംഘടന പ്രതിഷേധിച്ചു. കുറ്റകൃത്യങ്ങളും ലൈംഗികതയും നിറഞ്ഞ എത്രയോ പരിപാടികൾ ഒ.ടി.ടിയിലും യു ട്യൂബിലും സ്വീകരണമുറികളിൽ ലഭിക്കുന്നുണ്ട്. കൊച്ചുകുട്ടികളുടെ ഗെയിമുകൾ വാഹനമിടിപ്പിച്ച് കൊല്ലുന്നതും വാളിന് വെട്ടുന്നതുമാണ്. കുറ്റകൃത്യങ്ങൾക്ക് സിനിമയും ഒരുഘടകമാകാമെന്ന് സെക്രട്ടറി ബി. രാകേഷ് പറഞ്ഞു. ലഹരിയുപയോഗം സിനിമയിലുമുണ്ടെന്ന് 2023ൽ ഏപ്രിലിൽ അസോസിയേഷൻ പരസ്യമായി പറഞ്ഞതാണ്. അന്വേഷണം ആവശ്യപ്പെട്ടെങ്കിലും സർക്കാർ യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ല.
Source link