KERALAM
ഷഹബാസ് വധം: നേരിട്ട് പങ്കെടുത്തത് ആറ് വിദ്യാർത്ഥികൾ

കോഴിക്കോട്: താമരശ്ശേരിയിൽ പത്താംക്ലാസ് വിദ്യാർത്ഥി ചുങ്കം പാലോറക്കുന്ന് മുഹമ്മദ് ഷഹബാസ് കൊല്ലപ്പെട്ട കേസിൽ നേരിട്ട് പങ്കെടുത്തത് ആറ് വിദ്യാർത്ഥികളാണെന്നും മുതിർന്നരുടെ പങ്ക് കണ്ടെത്താനായില്ലെന്നും പൊലീസ്. സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ചിട്ടും മുതിർന്നവരുടെ സാന്നിദ്ധ്യം അന്വേഷണ സംഘത്തിന് സ്ഥിരീകരിക്കാനായിട്ടില്ല. കൂടുതൽ ഡിജിറ്റൽ തെളിവുകൾ ശേഖരിക്കുകയാണ്.
കഴിഞ്ഞ ദിവസം ഷഹബാസിന്റെ മൊബൈൽ ഫോൺ സൈബർ സെല്ലും പൊലീസും പരിശോധിച്ചിരുന്നു. കുറ്റാരോപിതരായ വിദ്യാർത്ഥികൾ ഷഹബാസിന് അയച്ച പല മെസ്സേജുകളും കണ്ടെത്തിയിട്ടുണ്ട്. പോർവിളി നടത്തിയ ഇൻസ്റ്റഗ്രാം ഗ്രൂപ്പിലെ അംഗങ്ങളായ മറ്റുള്ളവരുടെ പങ്കും പൊലീസ് പരിശോധിച്ചുവരികയാണ്. മെറ്റയിൽ നിന്ന് വിവരങ്ങൾ തേടിയിട്ടുണ്ട്.
Source link