KERALAM
കാരാട്ടിന്റെ ലക്ഷ്യം സംഘപരിവാറിനെ സുഖിപ്പിക്കൽ: സതീശൻ

തിരുവനന്തപുരം: ബി.ജെ.പിക്കെതിരായ ഫാസിസ്റ്റ് വിരുദ്ധ പോരാട്ടത്തിൽ സി.പി.എമ്മിന് കോൺഗ്രസിന്റെ സർട്ടിഫിക്കറ്റ് വേണ്ടെന്ന പ്രകാശ് കാരാട്ടിന്റെ പ്രസ്താവന തമാശയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ പറഞ്ഞു. സി.പി.എമ്മിന്റെ തീവ്ര വലതുപക്ഷ വ്യതിയാനമാണ് പലപ്പോഴായി ചൂണ്ടിക്കാട്ടിയത്. സി.പി.എം നയരേഖ വായിക്കണമെന്ന കാരാട്ടിന്റെ നിർദ്ദേശം വിനയപൂർവം നിരസിക്കുന്നു. കേരളത്തിലെ സി.പി.എമ്മിന് ബി.ജെ.പിയുമായുള്ള രഹസ്യബന്ധം പുറത്തായതിന്റെ ജാള്യത മറയ്ക്കാനും സംഘപരിവാറിനെ സുഖിപ്പിക്കാനുമാണ് കാരാട്ട് കോൺഗ്രസിനെ വിമർശിക്കുന്നത്.
Source link