കാട്ടിപ്പറമ്പിൽ നാട്ടുകാർക്ക് നേരെ മദ്യപരുടെ ആക്രമണം; പൂച്ചെട്ടികൾ അടിച്ചുപൊട്ടിച്ചു, യുവാക്കൾ കസ്റ്റഡിയിൽ


കൊച്ചി∙ കണ്ണമാലി കാട്ടിപ്പറമ്പിൽ വീടുകൾക്കും നാട്ടുകാർക്കും നേരെ മദ്യപരുടെ ആക്രമണം. പൊതുസ്ഥലത്തിരുന്ന് യുവാക്കൾ മദ്യപിക്കുന്നത് നാട്ടുകാർ ചോദ്യം ചെയ്തതു വാക്കുതർക്കത്തിന് കാരണമായി. യുവാക്കൾ അടുത്തുള്ള വീടുകളിലെ പൂച്ചെട്ടികൾ അടക്കം പൊട്ടിച്ചു. ഇതിനിടെ, നാട്ടുകാർക്കു നേരെയും കയ്യേറ്റ ശ്രമമുണ്ടായി. സംഭവത്തിൽ രണ്ടുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. പൊലീസെത്തി ഇരുവരേയും സ്റ്റേഷനിലേക്ക് മാറ്റാൻ ശ്രമിച്ചതോടെ ഒരാൾ റോഡിൽ കിടന്നു. തുടർന്ന് ഇയാളെ എഴുന്നേൽപ്പിക്കാനുള്ള ശ്രമം ബഹളത്തിൽ കലാശിച്ചു. ഒടുവിൽ നാട്ടുകാരുടെ കൂടി സഹകരണത്തോടെ ഇരുവരേയും സ്റ്റേഷനിലേക്ക് കൊണ്ടു പോവുകയായിരുന്നു. യുവാക്കളുടെ ദൃശ്യങ്ങളും പുറത്തുവന്നു.


Source link

Exit mobile version