എ ഡി എം നവീൻ ബാബുവിനെതിരെ ഒരു പരാതിയും ലഭിച്ചിട്ടില്ലെന്ന് വിജിലൻസ് , വിവരാവകാശ രേഖ പുറത്ത്

കണ്ണൂർ : കണ്ണൂർ മുൻ എ.ഡി.എം അന്തരിച്ച നവീൻ ബാബുവിനെതിരെ ഒരു പരാതിയും ഇതുവരെ ലഭിച്ചിട്ടില്ലെന്ന് വ്യക്തമാക്കി വിജിലൻസ് ഡയറക്ടറേറ്റ്. അഡ്വ. കുളത്തൂർ ജയ്‌സിംഗ് നൽകിയ വിവരാവകാശ അപേക്ഷയ്ക്ക് നൽകിയ മറുപടിയിലാണ് വിജിലൻസ് ഡയറക്ടറേറ്റ് ഇക്കാര്യം വ്യക്തമാക്കിയത്. എ.ഡി.എമ്മായിരുന്ന നവീൻ ബാബുവിനെതിരെ പൊതുജനങ്ങളിൽ നിന്ന് പരാതികൾ കിട്ടിയിട്ടില്ലെന്നായിരുന്നു വിവരാവകാശ അപേക്ഷയ്ക്ക് ലഭിച്ച മറുപടി.
നവീൻ ബാബു കൈക്കൂലി വാങ്ങിയെന്ന് മുഖ്യമന്ത്രിക്ക് പരാതി നൽകിയെന്നായിരുന്നു നേരത്തെ പമ്പിനായി അപേക്ഷ നൽകിയ പ്രശാന്ത് ഉയർത്തിയ വാദം. ഇത് വ്യാജ പരാതിയെന്ന് പിന്നീട് തെളിഞ്ഞിരുന്നു. ഇത് ശരിവയ്ക്കുന്നതാണ് വിജിലൻസിന്റെ മറുപടിയും. നവീൻ ബാബുവിനെതിരെ റവന്യു വകുപ്പിലും പരാതികളില്ലെന്ന് നേരത്തെ തെളിഞ്ഞിരുന്നു. ഒരു പരാതിയും എ.ഡി.എമ്മിനെതിരെ കിട്ടിയിട്ടില്ലെന്ന് റവന്യു സെക്രട്ടറിയും കണ്ണൂർ കളക്ടറേറ്റും മറുപടി നൽകിയിരുന്നു.
Source link