കൊല്ലത്ത് ചെങ്കൊടിയേറ്റം; സിപിഎം സമ്മേളന വേദിയിൽ പതാക ഉയർന്നു


കൊല്ലം∙ സിപിഎം സംസ്ഥാന സമ്മേളനത്തിനു മുന്നോടിയായി പൊതുസമ്മേളന വേദിയിൽ പതാക ഉയർന്നു. ദീപശീഖ, പതാക, കൊടിമര ജാഥകൾ ആശ്രാമം മൈതാനത്ത് എത്തിയതിനു പിന്നാലെയാണു പതാക ഉയർന്നത്. സിപിഎംകേന്ദ്ര കമ്മിറ്റി അംഗവും മന്ത്രിയുമായ കെ.എൻ‌. ബാലഗോപാലാണ് പതാക ഉയർത്തിയത്. പതാക ഉയർന്നതിനു പിന്നാലെ കരിമരുന്ന് പ്രയോഗവും നടന്നു. മുഖ്യമന്ത്രി പിണറായി വിജയൻ, സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ, എൽഡിഎഫ് കൺവീനർ ടി.പി. രാമകൃഷ്ണൻ ഉൾപ്പെടെയുള്ളവർ ചടങ്ങിൽ‌ പങ്കെടുത്തു.


Source link

Exit mobile version