‘ഭരണരംഗത്ത് പ്രായപരിധിയില്ല, പിണറായിയുടെ കഴിവും പ്രാപ്തിയും പാർട്ടി കാണും; ഒരു ദിവസം രാവിലെ ഫാഷിസ്റ്റാകാൻ കഴിയില്ല’

കോട്ടയം∙ വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ പിണറായി വിജയൻ മത്സരിക്കുമോ, മുന്നണിയെ നയിക്കുമോ എന്നീ ചോദ്യങ്ങൾ പ്രസക്തമായിരിക്കെ പിണറായിയുടെ സേവനങ്ങൾ പാർട്ടി കാണുമെന്നു സിപിഎം കേന്ദ്ര കമ്മിറ്റി അംഗം ഇ.പി. ജയരാജൻ. ഉചിതമായ നിലപാടാകും പാർട്ടി സ്വീകരിക്കുക. ഭരണരംഗത്തു വരുന്നതിനു പ്രായപരിധി ബാധകമല്ല. പിണറായിയുടെ കഴിവിനെയും പ്രാപ്തിയേയും നീതിബോധത്തേയും ജനസേവന മനോഭാവത്തേയും സത്യസന്ധതയേയും കേരളത്തെ വളർത്താനുള്ള നിരീക്ഷണത്തേയും എല്ലാവരും പ്രകീർത്തിക്കുകയാണ്. അത് ഇല്ലാതാക്കാനാണു കുറേക്കാലമായി ചിലർ അദ്ദേഹത്തെ വേട്ടയാടുന്നത്. ശരി മാത്രം ചെയ്യുന്നവർ ഭയപ്പെടേണ്ടതില്ലെന്നും ഇ.പി. ജയരാജൻ പറഞ്ഞു.തന്റെ കഴിവും പാർട്ടി ഉപയോഗിക്കും. അത് ഏതു തരത്തിലാകുമെന്ന് ഇപ്പോൾ പറയാനാകില്ല. 75 വയസ്സ് പ്രായപരിധി പാർട്ടിക്കു ഗുണം ചെയ്യും. 75 കഴിഞ്ഞവരുടെ പരിചയസമ്പത്തും പാർട്ടിക്ക് ഉപയോഗിക്കാൻ കഴിയുമെന്നും സിപിഎം സംസ്ഥാന സമ്മേളനത്തിനു മുന്നോടിയായി ഇ.പി. ജയരാജൻ മനോരമ ഓൺലൈനിനു നൽകിയ അഭിമുഖത്തിൽ പറഞ്ഞു.∙ സിപിഎം സംസ്ഥാന സമ്മേളനം തുടങ്ങുകയാണല്ലോ, വിഭാഗീയത ഇല്ലാതാക്കാനായോ?
Source link